• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ മതിൽ: ബാലാവകാശ കമ്മീഷൻ അധ്യക്ഷനെതിരെ കോടതി അലക്ഷ്യ ഹർജി

വനിതാ മതിൽ: ബാലാവകാശ കമ്മീഷൻ അധ്യക്ഷനെതിരെ കോടതി അലക്ഷ്യ ഹർജി

ഹൈക്കോടതി

ഹൈക്കോടതി

  • Last Updated :
  • Share this:
    കൊച്ചി: വനിതാ മതിലിൽ 18 വയസിനു താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെ വിലക്കിയ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെ വിമർശിച്ച ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പി.സുരേഷിനെതിരെ ക്രിമിനൽ കോടതി അലക്ഷ്യത്തിന് ഹർജി. എറണാകുളം സ്വദേശി കെ.മോഹനചന്ദ്രനാണ് സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഹർജി സമർപ്പിച്ചത്.

    ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷിന്റെ പ്രസ്താവന. വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

    സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലിംഗ വിവേചനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടുപ്പിക്കരുതെന്ന്‌ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷൻ രംഗത്തെത്തിയിരുന്നത്.
    First published: