നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പെരിന്തല്‍മണ്ണയിലെ തോല്‍വിയുടെ കാരണം പാര്‍ട്ടിക്കകത്തെ സംഘടനാ ദൗര്‍ബല്യം'; CPM മലപ്പുറം ജില്ലാനേതൃത്വം

  'പെരിന്തല്‍മണ്ണയിലെ തോല്‍വിയുടെ കാരണം പാര്‍ട്ടിക്കകത്തെ സംഘടനാ ദൗര്‍ബല്യം'; CPM മലപ്പുറം ജില്ലാനേതൃത്വം

  പാർട്ടിയേക്കാൾ വലുതല്ല വ്യക്തി എന്നും പാർട്ടി ഘടകങ്ങൾ ഫാൻസ് അസോസിയേഷനുകൾ അല്ലെന്നും പൊന്നാനിയിലെ അച്ചടക്ക നടപടികൾ വിശദമാക്കി ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് തുറന്നടിച്ചു.

  • Share this:
  മലപ്പുറം: പെരിന്തൽമണ്ണയിലെ തോൽവി ഗുരുതരമായ സംഘടന വീഴ്ച ആണെന്ന് സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ  വിലയിരുത്തൽ. പാർട്ടിയേക്കാൾ വലുതല്ല വ്യക്തി എന്നും പാർട്ടി ഘടകങ്ങൾ ഫാൻസ് അസോസിയേഷനുകൾ അല്ലെന്നും പൊന്നാനിയിലെ അച്ചടക്ക നടപടികൾ വിശദമാക്കി ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് തുറന്നടിച്ചു.

  ജില്ലാ സെക്രട്ടറി ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പെരിന്തൽമണ്ണയിലെ തോൽവിയുടെ കാരണങ്ങൾ വിശദമായി തന്നെ പറയുന്നുണ്ട്.

  വെറും 38 വോട്ടുകൾക്ക് പെരിന്തൽമണ്ണ നേരിട്ട തോൽവി സിപിഎം ജില്ല നേതൃത്വത്തിന് നൽകിയത് കനത്ത പ്രഹരമാണ്. യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം.മുസ്തഫ വോട്ടുകൾ സമാഹരിച്ചപ്പോൾ വോട്ട് ചോർന്നത് സ്വന്തം പാളയത്തിൽ നിന്ന് ആണ്. പാർട്ടിയുടെ സംഘടന ദൗർബല്യം തന്നെ ആണ് ഇതിന് കാരണം.

  അച്ചടക്ക നടപടി അനിവാര്യമായിരുന്നു എന്ന് സിപിഎം ജില്ല സെക്രട്ടറി ഇ എൻ മോഹൻദാസ് വിശദീകരിച്ചു. " പാർട്ടി നേതാക്കൾക്ക് പോലും അപചയം സംഭവിച്ചു, പ്രവർത്തനങ്ങൾ താഴേക്ക് പോയി. മഴ നിന്നാലും മരം പെയ്യുമെന്ന് പറയുമല്ലോ. 42 ബൂത്തുകളിൽ ലോക് സഭാ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ അസംബ്ലി സ്ഥാനാർത്ഥിക്ക് ലഭിച്ചില്ല. പക്ഷേ അസംബ്ലിയിലേക്ക് മത്സരിച്ച കെ പി എം മുസ്തഫ വി പി സാനുവിനേക്കാൾ 4000 വോട്ടുകൾ അധികം നേടുകയും ചെയ്തു. അതായത് പാർട്ടി ഇതര വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞപ്പോൾ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു.

  അവിടെ എല്ലാം നോട്ടക്കോ, അപര സ്ഥാനാർത്ഥിക്കോ ആണ് വോട്ട് പോയത്. ഇത് പാർട്ടിക്ക് അകത്ത് നിലനിന്ന സംഘടന ദൗർബല്യം കൊണ്ട് തന്നെ ആണ്, വീഴ്ച തന്നെ ആണ്." പൊന്നാനിയിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വിട്ടുവീഴ്ചകൾക്ക് ഇല്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. പാർട്ടി ആണ് വലുത്.വ്യക്തിയല്ല.പാർട്ടി ഘടകങ്ങൾഫാൻസ് അസോസിയേഷനുകൾ ആകരുത്, ഇ എൻ മോഹൻദാസ് പറഞ്ഞു.

  "ശക്തമായ തിരുത്തൽ നടപടികൾ എടുത്തിട്ടുണ്ട്. അത് അനിവാര്യമാണ്, അതു നൽകുന്ന സന്ദേശം വ്യക്തമാണ്. വ്യക്തികൾ അല്ല പാർട്ടിയാണ് പ്രധാനം.വ്യക്തികളുടെ പുറകിൽ അല്ല, പാർട്ടിയുടെ പുറകിൽ ആണ് അനിനിരക്കേണ്ടത്. ഫാൻസ് അസോസിയേഷനുകൾ പാർട്ടി വിരുദ്ധമാണ്. "
  വഖഫ് വിഷയത്തിൽ ഇ കെ , എ.പി  സമസ്തകൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹം ആണെന്ന് ആണ് സിപിഎം പ്രവർത്തന റിപ്പോർട്ട്.മുസ്ലിം ലീഗ് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ച ഘട്ടത്തിൽഇരു സമസ്തയുടെയും നിലപാട് നിർണായകമായെന്നും  റിപ്പോർട്ടിൽ പറയുന്നു.ജില്ലയിൽ മത ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും കൂടുതൽ പേരെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ സാധിക്കും എന്ന കണക്കുകൂട്ടലിൽ ആണ് നേതൃത്വം. വഖഫ് വിഷയത്തിൽ സമസ്ത സ്വീകരിച്ച നിലപാട് അല്ല ഇതിൻറെ ആദ്യപടിയായാണ് സിപിഎം നേതൃത്വം കണക്കാക്കുന്നത്.

  12 പേർക്കെതിരെയായിരുന്നു പെരിന്തൽമണ്ണയിലും പൊന്നാനിയിലും  അച്ചടക്ക നടപടി സ്വീകരിച്ചത്
  പാർട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദീഖ്,  പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അംഗം  എം സലിം , പൊന്നാനി ഈഴവ തുരുത്തി ലോക്കൽ കമ്മിറ്റി അംഗം ഇ മണി, പൊന്നാനി നഗരം ലോക്കൽ കമ്മിറ്റി അംഗം വി വി നവാസ്, മഷ് ദൂഖ് എന്നിവരെ ബ്രാഞ്ചിലേക്ക്  തരം താഴ്ത്തിയിരുന്നു.

  Also read: Shashi Tharoor | ആരോഗ്യസൂചികയിൽ കേരളം ഒന്നാമതെത്തിയതിനെ അഭിനന്ദിച്ച് ശശി തരൂർ

  ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി ദിവാകരൻ ഈ ശശികുമാർ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്കും , പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് സുൽഫിക്കറലി ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്കും തരം താഴ്ത്തി .
  വെളിയങ്കോട് തണ്ണിത്തുറ ബ്രാഞ്ച് അംഗം ടി താഹിർ ഫിർ പുതുപൊന്നാനി ബ്രാഞ്ച് അംഗം പി പി അഷ്റഫ് പൊന്നാനി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി നാസർ  എന്നിവർക്ക് പരസ്യ ശാസനയും ലഭിച്ചിരുന്നു.
  Published by:Karthika M
  First published: