നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അരുംകൊല വിശദീകരിച്ച് പ്രതി; തെളിവെടുപ്പിനിടയിലും ഭാവവ്യത്യാസം ഇല്ലാതെ അഭിഷേക്

  അരുംകൊല വിശദീകരിച്ച് പ്രതി; തെളിവെടുപ്പിനിടയിലും ഭാവവ്യത്യാസം ഇല്ലാതെ അഭിഷേക്

  വലിയ പൊലീസ് സന്നാഹത്തോടെയാണ് അഭിഷേകിനെ കോളേജിലെത്തിച്ചത്.

  നിതിനമോൾ, അഭിഷേക്,

  നിതിനമോൾ, അഭിഷേക്,

  • Share this:
   കോട്ടയം: നിതിനയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേകിനെ തെളിവെടുപ്പിനായി പാലാ സെന്റ് തോമസ് കോളേജില്‍ എത്തിച്ചു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനായി എത്തിച്ചത്. ആക്രമണം നടന്ന സ്ഥലത്തെത്തിയ അഭിഷേക് കഴിഞ്ഞ ദിവസം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് വിശദീകരിച്ചു.

   വലിയ പൊലീസ് സന്നാഹത്തോടെയാണ് അഭിഷേകിനെ കോളേജിലെത്തിച്ചത്. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായ സ്ഥലവും കൊലപാതകം നടന്ന സ്ഥലവും പൊലീസിന് കാണിച്ചു കൊടുത്തു. യാതൊരു ഭാവമാറ്റവുമില്ലാതെയാണ് നിതിനയെ കഴുത്തറുത്ത് കൊന്നത് എങ്ങനെയാണെന്ന് പൊലീസിനോട് വിശദീകരിച്ചത്.

   അതേസമയം നിതിനയുടെ മൃതദേഹം ബന്ധുവിന്റെ വീട്ടില്‍ സംസ്‌കരിച്ചു. നിതിനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാവിലെ 11.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് തലയോലപ്പറമ്പിലെ വീട്ടിലെത്തി

   സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വിഎന്‍ വാസവന്‍ സികെ ആശ എംഎല്‍എയുടം നിതിനയുടെ വീട്ടിലെത്തി. കോവിഡിനിടയിലും വന്‍ ജനാവലിയാണ് നിതിന മോളുടെ വീട്ടിലേക്ക് എത്തിയത്.

   Also Read-നൊമ്പരമായി നിതിന മോള്‍; മൃതദേഹം സംസ്‌കരിച്ചു; പ്രതിയെ തെളിവെടുപ്പിന് ക്യാമ്പസിലെത്തിച്ചു

   മറ്റൊരു യുവാവുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. ഏതായാലും കരുതിക്കൂട്ടിയുള്ള കൊലപാതകം ആണ് പ്രതി നടത്തിയത് എന്ന വിലയിരുത്തലാണ് പോലീസ് ഉള്ളത്.

   Also Read-കഴുത്തിലെ രക്തധമനികൾ മുറിഞ്ഞു; ആഴത്തിലും വീതിയിലുമുള്ള മുറിവ്; നിതിന മോളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

   വൈകാതെ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങളാണ് പാലാ പോലീസ് നടത്തിവരുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പാലാ സിഐ കെ പി തോംസണ്‍ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍.

   Also Read-നിതിനാമോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി; സംഭവത്തെക്കുറിച്ച് പ്രതി അഭിഷേക് പോലീസിനോട് പറഞ്ഞത്

   കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ് നിതിനമോള്‍. സപ്ലിമെന്ററി പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അഭിഷേക് പെണ്‍കുട്ടിയെ ആക്രമിക്കുകയും കഴുത്ത് ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ആയിരുന്നു.
   Published by:Jayesh Krishnan
   First published:
   )}