HOME /NEWS /Kerala / നഗ്നതാ പ്രദർശനം നടത്തി;തെളിവ് നശിപ്പിക്കാൻ OLX വഴി വാഹനം വിറ്റു; ഒരു വർഷത്തിനു ശേഷം പിടിയിൽ

നഗ്നതാ പ്രദർശനം നടത്തി;തെളിവ് നശിപ്പിക്കാൻ OLX വഴി വാഹനം വിറ്റു; ഒരു വർഷത്തിനു ശേഷം പിടിയിൽ

ഗോപകുമാർ (ചിത്രത്തിന് കടപ്പാട് - hpnewsatl.com)

ഗോപകുമാർ (ചിത്രത്തിന് കടപ്പാട് - hpnewsatl.com)

അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൾ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    നഗരൂർ: സ്കൂൾ വിട്ടു ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികൾക്ക് മുമ്പിൽ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് നഗ്നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി ഒരു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. വഞ്ചിയൂർ, പട്ടള പുതിയതടം, രാലൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആയിരുന്നു സംഭവം.

    നഗ്നതാപ്രദർശനം കഴിഞ്ഞാൽ ഉടൻതന്നെ ഹെൽമറ്റും ധരിച്ച് സ്ഥലത്ത് നിന്ന് പോകുന്നതാണ് പ്രതിയുടെ രീതി. വിദ്യാർത്ഥിനികൾ എത്തുന്ന വഴിയിൽ ഫോൺ ചെയ്യാനെന്ന വ്യാജേന നിന്ന് കുട്ടികൾ അടുത്തെത്തുമ്പോൾ നഗ്നതാ പ്രദർശനം നടത്തുന്നത് ആയിരുന്നു ഇയാളുടെ രീതി.

    വെമ്പായം കൊഞ്ചിറ നരിക്കൽ ജംഗ്ഷന് സമീപം തോട്ടിങ്കരവീട്ടിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ മകൻ ഗോപകുമാർ എന്ന 37കാരനാണ് അറസ്റ്റിലായത്. നഗ്നതാപ്രദർശനം കഴിഞ്ഞാൽ ഉടൻ തന്നെ ഹെൽമറ്റും ധരിച്ച് സ്ഥലം വിടും. പിന്നീട് നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ഇതേ പ്രദേശത്ത് എത്തിയായിരിക്കും നഗ്നതാ പ്രദർശനം. അതിനു ശേഷവും സ്ഥലത്ത് നിന്ന് മുങ്ങും. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] ഇയാൾക്ക് എതിരെ നിരന്തരം പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് നാട്ടുകാരുമായി ചേർന്ന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചെങ്കിലും പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രതിയെ കണ്ടെത്താൻ പരിസരത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ചു. തുടർന്ന് മോട്ടോർ വാഹനവകുപ്പുമായി സഹകരിച്ച് ആയിരത്തോളം സ്കൂട്ടറുകളുടെ നമ്പറുകൾ പരിശോധിച്ചതിനു ശേഷമാണ് ഈ സ്കൂട്ടറിന്റെ നമ്പർ കണ്ടെത്താനായത്.

    എന്നാൽ, ആ വാഹനത്തിന്റെ ഉടമ വിദേശത്ത് ആയിരുന്നു. തുടർന്ന് ഇയാളുമായി ബന്ധപ്പെട്ടപ്പോൾ സുഹൃത്താണ് വാഹനം ഉപയോഗിക്കുന്നതെന്ന് അറിയിച്ചു. എന്നാൽ, പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പുതിയതടത്തുള്ള വീടും വസ്തുവും മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇയാൾ വിറ്റിരുന്നു.

    തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെമ്പായം പോത്തൻകോട് ഭാഗങ്ങളിൽ പ്രതി താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചെങ്കിലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. സമാന കുറ്റകൃത്യം നടത്തിയതിനാൽ ഇയാൾ ആറ്റിങ്ങൾ പൊലീസിന്റെ പിടിയിലും ആയിട്ടുണ്ട്.

    ഇതിനിടയിൽ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ഒ എൽ എക്സ് വഴി വാഹനം കഴക്കൂട്ടത്തുള്ള ഒരാൾക്കു വിറ്റു. എന്നാൽ, പൊലീസ് വാഹനം കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൾ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്.

    First published:

    Tags: Crime, Crime news, Kerala Crime news, OLX