• HOME
  • »
  • NEWS
  • »
  • kerala
  • »
  • IFFK ഉദ്ഘാടനത്തിന് ക്ഷണിച്ചത് പീഡന കേസുകളിലെ പ്രതിയെ; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

IFFK ഉദ്ഘാടനത്തിന് ക്ഷണിച്ചത് പീഡന കേസുകളിലെ പ്രതിയെ; രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍

പീഡനകേസിലെ പ്രതിയെ ഇരയായ നടിയെ കൊണ്ട് ഷാള്‍ അണിയിപ്പിച്ചു എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: പീഡന കേസുകളിലെ പ്രതിയെയാണ് ഐഎഫ്എഫ്‌കെ (IFFK) ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍(K Surendran). സംവിധായകന്‍ അനുരാഗ് കശ്യപിനെ (Anurag Kashyap) ക്ഷണിച്ചതിനെതിരെയാണ് വിമര്‍ശനം.

    ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നാട്ടില്‍ കയറ്റാത്ത അനുരാഗ് കശ്യപിനെ കൊച്ചിയില്‍ താമസിപ്പിക്കാന്‍ പോവുകയാണെന്നും പീഡനകേസിലെ പ്രതിയെ ഇരയായ നടിയെ കൊണ്ട് ഷാള്‍ അണിയിപ്പിച്ചു എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. അനുരാഗ് കശ്യപ് കൊച്ചിയില്‍ വീടുവെക്കാന്‍ ആലോചിക്കുന്നതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞിരുന്നു.

    Also Read-K-Rail | സിൽവർലൈൻ പദ്ധതിക്കെതിരെ യുഡിഎഫുമായി ചേർന്ന് സമരം ചെയ്യില്ല; കെ സുരേന്ദ്രൻ

    അതേസമയം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ അനുരാഗ് കശ്യപിനെതിരെ രംഗത്തുവന്നിരുന്നു. മീടു കേസിലും ബലാത്സംഗക്കേസിലും നികുതിവെട്ടിപ്പ് കേസിലും പ്രതിയായ സംവിധായകന്‍ അനുരാഗ് കശ്യപിനെ ഐഎഫ്എഫ്‌കെയില്‍ പങ്കെടുപ്പിക്കുന്നത് മലയാളികളെ മുഴുവന്‍ അപമാനിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ചെയ്തതെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു.

    Also Read-VD Satheesan| സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കാള്‍ ജയിലുകളിലേക്ക് പോകും: വി ഡി സതീശൻ

    അനുരാഗ് കശ്യപ് ഒരു ഇരയാണ്. ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായി. അവിടെ കാല് കുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യുമെന്നും രഞ്ജിത് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
    Published by:Jayesh Krishnan
    First published: