• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ഐ ലവ് യു' വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രണയാഭ്യർഥന നടത്തി പ്രതി

'ഐ ലവ് യു' വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രണയാഭ്യർഥന നടത്തി പ്രതി

ജഡ്ജി തബിത വാചകം വായിച്ചുകൊണ്ടിരിക്കെയാണ്, പ്രതി ലെവിസ് പ്രണയാഭ്യർഥന നടത്തി സംസാരിച്ചു തുടങ്ങിയത്

tabita levis

tabita levis

 • Share this:
  വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതി പ്രണയാഭ്യർഥന നടത്തിയാൽ എങ്ങനെയിരിക്കും? അത്തരമൊരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫ്ലോറിഡ ബ്രോവാർഡ് കൌണ്ടിയിൽ നിന്നുള്ള ഒരു വെർച്വൽ കോടതി ഹിയറിംഗ് വീഡിയോയാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുന്നത്.

  മോഷണശ്രമത്തിന് അറസ്റ്റിലായ പ്രതിയാണ് വനിതാ ജഡ്ജിയോട് പ്രണയാഭ്യഥന നടത്തിയത്. ദിമിത്രിയസ് ലെവിസ് വ്യാഴാഴ്ച സൂം കോൾ വഴി ബ്രോവാർഡ് കൗണ്ടി ജഡ്ജി തബിത ബ്ലാക്ക്മോണിന് മുന്നിൽ ഹാജരായി. മൂന്ന് കുട്ടികൾ അകത്ത് ഉറങ്ങിക്കിടന്നതിനാൽ ഫോർട്ട് ലോഡർഡെയിൽ ഹോമിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റമെന്ന് മെയിൽ ഓൺലൈൻ റിപ്പോർട്ടിൽ പറയുന്നു.

  ജഡ്ജി തബിത വാചകം വായിച്ചുകൊണ്ടിരിക്കെയാണ്, പ്രതി ലെവിസ് പ്രണയാഭ്യർഥന നടത്തി സംസാരിച്ചു തുടങ്ങിയത്, "ജഡ്ജി, നിങ്ങൾ വളരെ സുന്ദരിയാണ്. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു, നിങ്ങൾ സുന്ദരിയാണ്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു."

  You May Also Like- സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ

  ഏതായാലും വനിതാ ജഡ്ജിയോട് ഐ ലവ് യു പറഞ്ഞുകൊണ്ടു പ്രതി പ്രണയാഭ്യർഥന നടത്തുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഈ ഹ്രസ്വ വീഡിയോയ്ക്ക് ഇതിനോടകം ലക്ഷകണക്ക് വ്യൂസ് ലഭിച്ചു കഴിഞ്ഞു. പതിനായിര കണക്കിന് ലൈക്കും ഷെയറും ഈ വീഡിയോയക്ക് ലഭിച്ചു കഴിഞ്ഞു.

  പ്രണയാഭ്യർഥനയൊക്കെ അവിടെ നിൽക്കട്ടെ, അതിനോട് ജഡ്ജിയുടെ പ്രതികരണം എന്തായിരിക്കും? നിർഭാഗ്യവശാൽ, ജഡ്ജി തബിതയ്ക്ക് ലെവിസിന്റെ മുഖസ്തുതി അത്ര മതിപ്പുളവാക്കിയില്ല. അവർ ഒന്നോ രണ്ടോ നിമിഷത്തേക്കു അത് കേട്ട് പുഞ്ചിരിച്ചുവെങ്കിലും, "നിങ്ങളുടെ മുഖസ്തുതിയും തമാശയും എല്ലായിടത്തും നടക്കുമായിരിക്കും, പക്ഷേ ഇവിടെ അത് വിലപ്പോവില്ല. " ലൂയിസിന്റെ കേസ് ഫയലുകൾ പരിശോധിക്കുന്നതിനിടെ അവർ പ്രതികരിക്കുന്നു.

  മോഷണക്കുറ്റത്തിനും എക്സ്റ്റസി കൈവശം വച്ചതും ശിക്ഷിക്കാൻ ഒരു കാരണം കണ്ടെത്തിയതായി ജഡ്ജി തബിത ലെവിസിനെ അറിയിക്കുന്നു. പിന്നീട്, ലെവിസിനോട് 5,000 ഡോളർ ബോണ്ട് ആയി കെട്ടിവെക്കാൻ അവർ ഉത്തരവിട്ടു.

  ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ലെവിസ് ഇതിനകം വിവിധ മോഷണ കുറ്റങ്ങൾക്കായി നാല് വർഷം തടവിൽ കഴിഞ്ഞിട്ടുണ്ട്. 2019ലാണ് ലെവിസ് ഒടുവിൽ ജയിൽ മോചിതനായത്. ആഹ്ലാദകരമായ ലെവിസിന്റെ വാക്കുകൾ അദ്ദേഹത്തിന്‍റെ ശിക്ഷാഭാരം കുറച്ചില്ലെങ്കിലും ഇത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു.

  Also Like- ഹോട്ടലിനുള്ളിലേക്ക് സിംഹം ചാടിക്കയറി; വീഡിയോ വൈറൽ

  "അവൻ ആത്മാർത്ഥമായിട്ടാണെങ്കിൽ, അയാൾ മറ്റൊരു കുറ്റകൃത്യം ചെയ്യും, അതിനാൽ അയാൾക്ക് അവരെ വീണ്ടും കാണാനാകും. ആരെങ്കിലും മോശം റോം-കോം എഴുതാൻ ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങൾക്ക് ഇതിനകം തന്നെ മീറ്റ് ക്യൂട്ട് ലഭിച്ചു."- ഒരു ഉപയോക്താവ് എഴുതി.
  Published by:Anuraj GR
  First published: