രാഹുൽ ഗാന്ധിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കണം; സ്മൃതി ഇറാനിയെ സംരക്ഷിക്കാൻ അരുൺ ജെയ്റ്റ്ലി

രാഹുൽ ഗാന്ധിയുടെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കണമെന്നാണ് അരുൺ ജെയ്റ്റ്ലിയുടെ ആവശ്യം.

news18india
Updated: April 13, 2019, 4:14 PM IST
രാഹുൽ ഗാന്ധിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കണം; സ്മൃതി ഇറാനിയെ സംരക്ഷിക്കാൻ അരുൺ ജെയ്റ്റ്ലി
രാഹുൽ ഗാന്ധിയുടെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കണമെന്നാണ് അരുൺ ജെയ്റ്റ്ലിയുടെ ആവശ്യം.
  • Share this:
ന്യൂ ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്റെ യഥാർഥ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി ട്രേളുകളാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. തൊട്ടുപിന്നാലെ മന്ത്രിയെ സംരക്ഷിക്കാൻ മറ്റൊരു വിവാദത്തിന് തിരികൊളുത്തി ബി.ജെ.പി നേതാവും ധന മന്ത്രിയുമായ അരുൺ ജെയ്റ്റ്ലി രംഗത്ത് വന്നിരിക്കുകയാണ്. വിവാദം തൊടുത്തി വിട്ടിരിക്കുന്നത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ നേർക്കും. രാഹുൽ ഗാന്ധിയുടെ അക്കാദമിക് യോഗ്യതകൾ പരിശോധിക്കണമെന്നാണ് അരുൺ ജെയ്റ്റ്ലിയുടെ ആവശ്യം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച: തരൂരിൻറെ പ്രചാരണം വിലയിരുത്താൻ AICC നിരീക്ഷകൻകോൺഗ്രസിന്റെ ഒരു ദിവസത്തെ ക്യാമ്പയിനിംങ് മുഴുവൻ ബിജെപി സ്ഥാനാർത്ഥിയുടെ ബിരുദത്തെ കുറിച്ചായിരുന്നു. ഇത് രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതകൾ സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴാണെന്ന് അവർ മറക്കുന്നു. ബിരൂദാനന്തര ബിരുദം നേടാതെയാണെന്നും രാഹുലിൽ എംഫിൽ നേടിയതെന്നാണ് ജെയ്റ്റ്ലി ആരോപിക്കുന്നത്. അദ്ദേഹം തന്റെ ഫേസ്ബൂക്ക് ബ്ലോഗിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

സണ്ണി ലിയോണിനും ആലിയക്കും ദീപികയ്ക്കും വോട്ട് ചെയ്യാനാകില്ല ! കാരണം?


എന്നാൽ കോൺഗ്രസ് നേതാവ് ട്രിനിറ്റി കോളേജിലെ വിദ്യാർഥിയായിരുന്നുവെന്നും 1995 ൽ അദ്ദേഹം വികസന പഠനങ്ങളിൽ എം.ഫിൽ നേടിയിട്ടുണ്ടെന്നും കേംബ്രിഡ്ജ് സർവ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.

നോമിനേഷൻ സമർപ്പിച്ചപ്പോൾ സ്മൃതി ഇറാനി തനിക്ക് ബിരുദം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതാണ് വിവാദങ്ങൾക്ക് വഴിതുറന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ ബിരുദം നേടിയിട്ടുണ്ടെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞിരുന്നത്. 
First published: April 13, 2019, 4:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading