• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു വിദ്യാർത്ഥി മരിച്ചു

കുന്ദമംഗലം ആര്‍ട്സ് കോളജ് ബി കോം വിദ്യാർത്ഥിയായിരുന്നു

ഷുഹൈബ്

ഷുഹൈബ്

  • Last Updated :
  • Share this:
    കോഴിക്കോട്: കൊടുവള്ളിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. പരപ്പൻ പോയിൽ മുക്കലംപാടിയിൽ സി കെ സുലൈമാന്‍റെ മകൻ ഷുഹൈബ് (21) ആണ് മരിച്ചത്.

    ജൂലൈ 17ന് ഉച്ചയോടെ ചാത്തമംഗലം വേങ്ങേരി മഠം ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. ഷുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ് വരുന്നതിനിടെ ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. കുന്ദമംഗലം ആര്‍ട്സ് കോളജ് ബി കോം വിദ്യാർത്ഥിയായിരുന്നു.

    ഷുഹൈബ് പിതാവിനൊപ്പം പത്രവിതരണ ജോലിയും ചെയ്ത് വന്നിരുന്നു. മാതാവ്: സലീന. സഹോദരങ്ങൾ: ഷഫീഖ്, ഷമീം, ആമിനഷെസ (വിദ്യാർത്ഥിനി). ഖബറടക്കം വ്യാഴാഴ്ച്ച വാവാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

    ലിഫ്റ്റ് ചോദിച്ചു വാനില്‍ കയറിയ ആള്‍ മിനിറ്റുകള്‍ക്കകം അപകടത്തില്‍ മരിച്ചു

    ആലപ്പുഴ ആഞ്ഞിലിപ്ര പുതുശ്ശേരിയമ്പലത്തിന് സമീപം വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കരുവാറ്റ വടക്ക് വടക്കേമഠം ശിവൻനായർ (65) ആണ് മരിച്ചത്. വാൻ‌ ഡ്രൈവർ തെക്കേക്കര ചൂരല്ലൂർ വിജയഭവനം വിനീതിന് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.

    മാവേലിക്കരയിലെ ബേക്കറിയിൽ നിന്ന് ഭക്ഷണസാധനവുമായി ഹരിപ്പാട്ടേക്കുപോയ വാൻ എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവൻനായർ അന്തരിച്ചു.

    ചെട്ടികുളങ്ങരയിൽ താമസിക്കുന്ന മൂത്ത മകളുടെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് ശിവൻ നായർ താട്ടരമ്പലത്ത് നിന്ന് ലിഫ്റ്റ് ചോദിച്ച് വാനിൽ കയറിയത്. അഞ്ചു മിനിറ്റിനുള്ളിൽ അപകടം സംഭവിച്ചു. ടാക്സി ഡ്രൈവറാണ് മരിച്ച ശിവന്‍ നായർ. ഭാര്യ: ശാന്ത, മക്കൾ: ചിഞ്ചു, നിത്യ.
    Published by:Rajesh V
    First published: