കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ ഹൈക്കോടതിയ്ക്ക് അതൃപ്തി. ജനുവരിയ്ക്കുള്ളില്‍ നടപടികള്‍ അവസാനിപ്പിയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. നടപടിക്രമങ്ങള്‍ വിശദീകരിയ്ക്കാന്‍ ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദേശീയ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 23 നാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ സ്വത്തുക്കള്‍ക്ക് വന്‍തോതില്‍ നാശനഷ്ടവും വരുത്തിയിരുന്നു.മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച കോടതിയുടെ ലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഹര്‍ത്താല്‍ നിയമവരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ഹര്ത്തലിലുണ്ടായ നാശനഷ്ടം ആഹ്വനം ചെയ്തവരില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
Also Read- മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച സ്വന്തം കുഞ്ഞിനെ വീണ്ടെടുത്ത് മാതാപിതാക്കൾ
പണം ഈടാക്കുന്നതിനായി പ്രതികളുടെ സ്വത്തുവവകകള് കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടിരുന്നു.എന്നാല്‍ സ്വത്തുകണ്ടുകെട്ടുന്നതിനായി ആറുമാസം സമയമാണ് ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ കോടതി അതൃപ്തി രേഖപ്പെടുത്തി.പൊതുമതല്‍ നശിപ്പിച്ചത് നിസമരമായി കണക്കാക്കാനാവില്ല എന്നു കോടതി വ്യക്തമാക്കി.
ജനുവരിയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. വ്യഴാഴ്ചയ്ക്കുള്ളില് വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ച് വെള്ളിയാഴ്ച ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാവണമെന്നും കോടതി ഉത്തരവിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.