കൊച്ചി: ഇബ്രാഹിം കുഞ്ഞ് പ്രതിസ്ഥാനത്തുള്ള കേസുകളിൽ സർക്കാർ അനുമതി വൈകുന്നതിന് കാരണം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി.
ആലുവ മണപ്പുറം പാലം നിർമ്മാണത്തിലെ അഴിമതി അന്വേഷണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിട്ടും പരിഗണിക്കാത്തതിനെതിരെ പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
മുൻ മന്ത്രി ഉൾപ്പെട്ടതിനാൽ കൂടുതൽ സമയം ആവശ്യമാണന്നന്നും പരിഗണനയിലാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിലും ഇദ്ദേഹം തന്നെയല്ലേ പ്രതിസ്ഥാനത്തെന്നും, ആ കേസിന്റെ അനുമതി കാര്യത്തിലും ഇത്തരത്തിൽ മെല്ലപ്പോക്കാണല്ലോ എന്നും കോടതി ചോദിച്ചു.
അടുത്ത മാസം 24 ന് മുമ്പ് അനുമതി അപേക്ഷയിൽ തീരുമാനം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഫെബ്രുവരി 24 ന് വീണ്ടും പരിഗണിക്കും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.