• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡൽഹി തീപിടുത്തം: കാണാതായ മലയാളികൾ മരിച്ചതായി സ്ഥിരീകരണം

നളിനിയുടെ മകള്‍ ജയശ്രീയും അപകടത്തിൽ മരിച്ചിരുന്നു. 

news18india
Updated: February 12, 2019, 1:37 PM IST
ഡൽഹി തീപിടുത്തം: കാണാതായ മലയാളികൾ മരിച്ചതായി സ്ഥിരീകരണം
നളിനിയുടെ മകള്‍ ജയശ്രീയും അപകടത്തിൽ മരിച്ചിരുന്നു. 
news18india
Updated: February 12, 2019, 1:37 PM IST
ന്യൂഡൽഹി : ഡൽഹി തീപിടുത്തത്തിൽ കാണാതായ രണ്ട് മലയാളികളും മരിച്ചതായി സ്ഥിരീകരണം. വിദ്യാസാഗർ, നളിനി എന്നിവർ മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നളിനിയുടെ മകള്‍ ജയശ്രീയും അപകടത്തിൽ മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹം ഡൽഹി ലേഡി നാലു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചിട്ടുണ്ട്.

Also Read-BREAKING:കലാഭവന്‍ മണിയുടെ മരണം; ഏഴു സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി

പുലർച്ചെ നാലരയ്ക്കാണ് ഡൽഹിയിലെ വാണിജ്യ കേന്ദ്രമായ കരോൾ ബാഗിലെ അർപിത് പാലസ് ഹോട്ടലിൽ വൻ തീപിടുത്തം ഉണ്ടായത്. ഒന്നാം നിലയിലെ 104ആം നമ്പർ മുറിയിലുണ്ടായ അഗ്നിബാധ മറ്റിടങ്ങളിലേക്കും ആളിപ്പടർന്നു. 48 മുറികളുള്ള ഹോട്ടലിലെ നാൽപ്പത് മുറികളിലായി 63 പേർ താമസം ഉണ്ടായിരുന്നു. ഹോട്ടലിൽ നിന്ന് 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ആലുവ ചേരാനെല്ലൂരിൽ നിന്ന് 13 അംഗ മലയാളി സംഘം ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഗാസിയാബാദിൽ വിവാഹത്തിൽ പങ്കെടുക്കാനായി ഏഴാം തീയതി ഡൽഹിയിൽ എത്തിയതായിരുന്നു കുടുംബം.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. .മരിച്ചവരുടെ കുടുംബത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...