നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്തിന് പേഴ്സണൽ സ്റ്റാഫും; നാലുപേരെ നിയമിച്ച് ഉത്തരവിറങ്ങി

  കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്തിന് പേഴ്സണൽ സ്റ്റാഫും; നാലുപേരെ നിയമിച്ച് ഉത്തരവിറങ്ങി

  വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ പേഴ്സണൽ സെക്രട്ടറി

  എ. സമ്പത്ത്

  എ. സമ്പത്ത്

  • News18
  • Last Updated :
  • Share this:
  കാർത്തിക് വി ആർ

  തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാമ്പിനറ്റ് റാങ്കോടെ ഡല്‍ഹിയിലുളള അഡ്വ. എ. സമ്പത്തിന് പേഴ്സണൽ സ്റ്റാഫിനെയും നല്‍കി. നാല് പേരെ നിയമിച്ച് പൊതു ഭരണ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ സി കെ സതീഷ് ബാബുവാണ് ഇനി സമ്പത്തിന്റെ പേഴ്സണല്‍ സെക്രട്ടറി. സ്റ്റാഫുകള്‍ക്ക് വീട്ടുവാടകക്കും യാത്രാബത്തക്കും പുറമേ നല്ല ശമ്പളവും അനുവദിച്ചിട്ടുണ്ട്.‌ പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപ ശമ്പളം അനുവദിച്ചപ്പോള്‍ അതിലും താഴെയുളള തസ്തികയായ അസിസ്റ്റന്റിന് 30385 രൂപയാണ് ശമ്പളം.

  സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരിക്കെ സമ്പത്തിന് നിയമനം നല്‍കിയത് വിവാദമായിരുന്നു. അത് അവസാനിക്കുന്നതിന് മുന്‍പാണ് സമ്പത്തിന് സ്റ്റാഫിനെയും അനുവദിച്ചിരിക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫിലുളളവര്‍ക്ക് യാത്രാ ബത്ത എത്രയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. യാത്രാ ബത്തയായി ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ നല്‍കേണ്ടി വരും. കേന്ദ്രത്തില്‍ നിന്നുളള സഹായങ്ങള്‍ വേഗത്തില്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്പത്തിന് നിയമനം നല്‍കിയത്.

  Aleo Read- ഓപ്പറേഷൻ പി ഹണ്ട്: നവമാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 11 പേർ പിടിയിൽ

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സമ്പത്തിനെ ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. അനാവശ്യ ചെലവുകള്‍ കുറയ്ക്കുമെന്ന് പറയുമ്പോഴും ഇത്തരം നിയമനങ്ങള്‍ തുടരുന്നതതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിലടക്കം നിയമനവിവാദങ്ങള്‍ പ്രചാരണ വിഷയമാകും. റസിഡന്റ് കമ്മീഷണറും അദ്ദേഹത്തിന്റെ ഓഫീസും ചെയ്യേണ്ട ജോലികള്‍ക്ക് കരാറുകാരെ നിയമിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും കടുത്ത അതൃപ്തിയുണ്ട്.


  First published:
  )}