HOME » NEWS » Kerala » DEMAND FOR RESIGNATION OF CHIEF MINISTER IS RIDICULOUS SAYS CPM GENERAL SECRETARY SITARAM YECHURY1

ശിവശങ്കറിന്റെ അറസ്റ്റ്: 'മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പരിഹാസ്യം': സീതാറാം യെച്ചൂരി

''ഐഎഎസുകാരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ്‌ ഉത്തരവാദികളാവുക. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടാണ്‌ ഇക്കാര്യം ചോദിക്കേണ്ടത്‌. ''

News18 Malayalam | news18-malayalam
Updated: October 30, 2020, 8:41 AM IST
ശിവശങ്കറിന്റെ അറസ്റ്റ്: 'മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പരിഹാസ്യം': സീതാറാം യെച്ചൂരി
സീതാറാം യെച്ചൂരി
  • Share this:
ന്യൂഡൽഹി: ഐഎഎസ്‌ ഉദ്യോഗസ്ഥനായ എം. ശിവശങ്കറിനെ കേന്ദ്ര ഏജൻസി അറസ്റ്റ്‌ ചെയ്‌തതിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഹാസ്യമാണെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷ്‌ കോടിയേരിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. തെറ്റുകാരനെന്നു കണ്ടാൽ നിയമപ്രകാരം നടപടിയെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read- 'ഈ സർക്കാർ അധികാരത്തില്‍ വരുന്നതിന് മുൻപ് ശിവശങ്കറിനെ പരിചയമുണ്ടായിരുന്നില്ല': മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രമാണ്‌ ഐഎഎസുകാരെ നിയമിക്കുന്നത്‌. ഐഎഎസുകാരുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ്‌ ഉത്തരവാദികളാവുക. കേന്ദ്രം ഭരിക്കുന്ന ബിജെപിയോടാണ്‌ ഇക്കാര്യം ചോദിക്കേണ്ടത്‌. സ്വർണം കടത്തിയത്‌ കേന്ദ്രം നിയന്ത്രിക്കുന്ന വഴിയിലൂടെയാണ്‌. വിമാനത്താവളവും കസ്റ്റംസുമെല്ലാം കേന്ദ്രത്തന് കീഴിലാണ്‌. വിവരങ്ങൾ അറിഞ്ഞയുടൻ സംസ്ഥാന സർക്കാർ ശിവശങ്കറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണശേഷം കുറ്റക്കാരനെന്ന് കണ്ടാൽ നിയമപ്രകാരമുള്ള നടപടികളിലേക്ക്‌ കടക്കാം. ഈ വിഷയത്തിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അസ്വസ്ഥതയാണ്‌ വെളിപ്പെടുന്നത്‌. കേരളത്തിൽ അടുത്ത്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയൊന്നും ഈ വിഷയം ബാധിക്കില്ല. ജനങ്ങൾ എല്ലാം കണ്ട്‌ മനസ്സിലാക്കുന്നുണ്ട്‌. - യെച്ചൂരി പറഞ്ഞു.

Also Read- ശിവശങ്കര്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

എന്നാൽ, ശിവശങ്കർ വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി വിലയിരുത്താറുണ്ട്. ഇക്കൂട്ടത്തില്‍ ശിവശങ്കര്‍ വിഷയവും ഉണ്ടാകും. മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ ഓഫീസിനോ ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എം എ ബേബി ന്യൂസ് 18നോട് പറഞ്ഞു.
ശിവശങ്കറിന് പാളിച്ചയും തെറ്റും പറ്റിയെന്നും എം എ ബേബി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ശിവശങ്കര്‍ മനസിലാക്കിയില്ല. സ്വർണ കള്ളക്കടത്തില്‍ ശിവശങ്കറിന് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും എം എ ബേബി കൂട്ടിചേര്‍ത്തു.

Also Read-  'ശിവശങ്കറിന്റെ അറസ്റ്റ്: കുറ്റം കേരള സർക്കാരിന്റെയല്ല; മസൂറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റേത്' സിപിഎം നേതാവ് എന്‍.എന്‍. കൃഷ്ണദാസ്

അതേസമയം ശിവശങ്കറിന്റെ അറസ്റ്റിൽ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു ഉദ്യോഗസ്ഥന്‍റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ശിവശങ്കറിനെ കോടതി ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
Published by: Rajesh V
First published: October 30, 2020, 8:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories