പി.വി.അന്‍വർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുതുടങ്ങി
പി.വി.അന്‍വർ എംഎൽഎയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുതുടങ്ങി
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി
anwar
Last Updated :
Share this:
മലപ്പുറം: കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുതുടങ്ങി. ഏറനാട് തഹസില്‍ദാരുടെ നേതൃത്വത്തിലാണ് തടയണ പൊളിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര് മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി തടയണ പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് പരാതിക്കാരന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
തടയണ പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ ഒരാഴ്ച സമയമെടുക്കും. വിദഗ്ദ്ധസമിതിയുടെ മേൽനോട്ടത്തിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണുകൊണ്ടുള്ള തടയണ പൊളിക്കുന്നത്.തടയണ നിർമ്മാണത്തിന് പിന്നിലെ നിയമ ലംഘനങ്ങൾ ന്യൂസ് 18 നാണു പുറത്തുകൊണ്ടുവന്നത്. തുടർന്നാണ് കേസ് ഹൈകോടതിയിലെത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.