HOME » NEWS » Kerala » DEMOLITION OF MARAD FLATS CAN CAUSE SERIOUS ENVIRONMENTAL PROBLEMS CHENNAI IIT REPORT RV

മരട് ഫ്ളാറ്റ് പൊളിക്കൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ IIT റിപ്പോർട്ട്; കോൺക്രീറ്റ് മാലിന്യം നിക്ഷേപിക്കാൻ ഒരു ഹെക്ടർ ഭൂമി വേണം

സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു

news18
Updated: September 18, 2019, 7:39 AM IST
മരട് ഫ്ളാറ്റ് പൊളിക്കൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ IIT റിപ്പോർട്ട്; കോൺക്രീറ്റ് മാലിന്യം നിക്ഷേപിക്കാൻ ഒരു ഹെക്ടർ ഭൂമി വേണം
മരട് ഫ്ലാറ്റ്
  • News18
  • Last Updated: September 18, 2019, 7:39 AM IST
  • Share this:
കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പരിസ്ഥിതിക്ക് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐ ഐ ടിയുടെ റിപ്പോര്‍ട്ട്. 35 മീറ്റര്‍ ആഴത്തിലുള്ളതാണ് പില്ലറുകള്‍. ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ ഒരു കിലോമീറ്ററിലധികം പാരിസ്ഥിതിക പ്രശ്‌നമുണ്ടാകും. സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോണ്‍ക്രീറ്റ് മാലിന്യം നിക്ഷേപിക്കാന്‍ ഒരു ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read- മരട് ഫ്ലാറ്റ്: സർക്കാർ ശ്രമങ്ങൾക്ക് സർവകക്ഷിയോഗം പിന്തുണ

65 പേജുള്ള റിപ്പോർട്ടാണ് ചെന്നൈ ഐഐടി സർക്കാരിന് നൽകിയത്. ഫ്ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന ശബ്ദമലിനീകരണം പ്രശ്‌നം സൃഷ്ടിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 450 കിലോ കോണ്‍ക്രീറ്റ് മാലിന്യം ഒരു സ്‌ക്വയര്‍ മീറ്ററില്‍ നിന്നു പ്രതീക്ഷിക്കുന്നു. 100,000 സ്‌ക്വയര്‍ ഫീറ്റാണ് ആകെ കണക്കാക്കുന്നത്. കോണ്‍ക്രീറ്റ് മാലിന്യം നിക്ഷേപിക്കാന്‍ ഒരു ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഫ്ളാറ്റുകൾ പൊളിക്കാൻ നിയന്ത്രിത സ്‌ഫോടനങ്ങളാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

First published: September 18, 2019, 7:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading