മരട് ഫ്ലാറ്റ് പൊളിക്കൽ ഇന്ന് സുപ്രീംകോടതിയിൽ: ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകും

മരടിൽ തീരദേശ നിയമം ലംഘിച്ചു നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം

news18
Updated: September 23, 2019, 8:29 AM IST
മരട് ഫ്ലാറ്റ് പൊളിക്കൽ ഇന്ന് സുപ്രീംകോടതിയിൽ: ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകും
മരട് ഫ്ലാറ്റ്
  • News18
  • Last Updated: September 23, 2019, 8:29 AM IST
  • Share this:
ന്യൂഡൽഹി: മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ ഇന്ന് നിർണായക ദിനം. സുപ്രീംകോടതി ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് സർക്കാരിനും ഫ്ലാറ്റ് ഉടമകൾക്കും നിർണായകമാണ്. സർക്കാർ നൽകിയ വിശദീകരണത്തിൽ കോടതി അതൃപ്തിയറയിച്ചാൽ ഫ്ളാറ്റുകൾ ഉടൻ പൊളിച്ചുനീക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും. ചീഫ് സെക്രട്ടറി ഇന്ന് കോടതിയിൽ ഹാജരാകും.

മരടിൽ തീരദേശ നിയമം ലംഘിച്ചു നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ കഴിഞ്ഞ വെള്ളിയാഴ്ച്ചയ്ക്കകം പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം. എന്നാൽ കോടതിയുത്തരവ് ഇതുവരെ നടപ്പായില്ല. പകരം, ചീഫ് സെക്രട്ടറി ടോം ജോസ് ആറുപേജുള്ള സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.

വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും നടപടി തുടങ്ങിയെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ഫ്ലാറ്റ് ഉടമകൾക്ക് നോട്ടിസ് നൽകി, പൊളിക്കുന്നതിനുള്ള ടെണ്ടർ നടപടികൾക്ക് തുടക്കമിട്ടു തുടങ്ങി ഇതുവരെ സ്വീകരിച്ച നടപടികൾ സത്യവാങ്ങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ നാലാം നമ്പർ കോടതി വിഷയത്തിൽ ഇന്ന് സ്വീകരിക്കുന്ന നിലപാട് മരടിലെ 343 ഫ്ലാറ്റുടമകൾക്കും സർക്കാരിനും ഏറെ നിർണായകമാകും.

ഉത്തരവ് നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ വ്യക്തതമാക്കിയ സാഹചര്യത്തിൽ പൊളിക്കൽ നടപടികൾ പൂർത്തിയാക്കാൻ കോടതി തന്നെ സമയം നീട്ടി നൽകാൻ സാധ്യതയുണ്ട്. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതിയലക്ഷ്യത്തിന് സാധ്യതയുള്ളതിനാൽ ചീഫ് സെക്രട്ടറി ടോം ജോസ് ഹാജരായേക്കും.

സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ. വെങ്കട്ടരമണി ഹാജരാകും. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരാകാൻ സാധ്യതയുണ്ട്. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹർജിയും സംസ്ഥാനസർക്കാർ ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു പരിസ്ഥിതി സംഘടന നൽകിയ കത്തും കോടതിയുടെ ശ്രദ്ധയിൽ വന്നേക്കും.

First published: September 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading