തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി അസാധുവാക്കിയ നോട്ടുകൾ ഇപ്പോഴും വരുന്നു. നോട്ട് അസാധുവാക്കിയിട്ട് ഈ വരുന്ന നവംബർ എട്ടിന് അഞ്ചു വർഷം തികയാഞ്ഞിരിക്കെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇപ്പോഴും പഴയ 1000, 500 രൂപയുടെ നോട്ടുകൾ വരുന്നത്. ഇത്തവണ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ 38,000 രൂപയുടെ അസാധു നോട്ടുകളാണ് ലഭിച്ചത്. ഇതുവരെ ഗുരുവായൂർ ദേവസ്വത്തിന് ഒരു കോടിയോളം രൂപയുടെ അസാധു നോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ, 1000 രൂപയുടെ 14 നോട്ടുകളും 500 രൂപയുടെ 48 നോട്ടുകളുമാണ് ലഭിച്ചത്. ലോക്ഡൗണായതിനാല്‍ ഏപ്രില്‍ 12ന് ശേഷം ഭണ്ഡാരം എണ്ണിയത് കഴിഞ്ഞ ദിവസമായിരുന്നു. നേരത്തെ ലഭിച്ച ഒരു കോടിയോളം രൂപയുടെ അസാധു നോട്ടുകള്‍ ദേവസ്വത്തിന്റെ പക്കലുണ്ട്.
ഇത് എന്ത് ചെയ്യുമെന്നതില്‍ ധാരണയില്ല. ഭണ്ഡാര വരവായി 4,07,61,669 രൂപയാണ് ഇത്തവണ ഉണ്ടായത്. രണ്ടുകിലോ 211.2 ഗ്രാം സ്വര്‍ണവും 44.05 കിലോ വെള്ളിയും ലഭിച്ചു.
സര്‍ക്കാര്‍ സേവനങ്ങളെ വിലയിരുത്താൻ 'എന്റെ ജില്ല' ആപ്പ് പ്രഖ്യാപനവുമായി മുഖ്യമന്ത്രി
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് അപ്ലിക്കേഷനുമായി സംസ്ഥാന സര്‍ക്കാര്‍.'എന്റെ ജില്ല' എന്ന് പേരിട്ടിരിക്കുന്ന അപ്ലിക്കേഷനിലൂടെ പൗരന്മാര്ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ രേഖപ്പെടുത്താം. ഒന്ന് മുതല്‍ അഞ്ചു വരെ റേറ്റിങ് നല്‍കാനും സാധിക്കും രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ നല്ല പ്രകടനം നടത്തുന്നവര്‍ക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Also Read-
ക്രിസ് ഗെയ്ലിന്റെ കൂറ്റൻ സിക്സിൽ തകർന്ന് സ്റ്റേഡിയത്തിലെ ജനൽ ചില്ല് - വീഡിയോ
അവലോകനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേല്‍നോട്ടം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'എന്റെ ജില്ല' ആപ്പ് ഡൗണ്‍ലോഡ് ചെയ്യ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും സാധിക്കും മൊബൈല്‍ നമ്പര്‍ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കില്‍ മാത്രമേ അത് വെളിപ്പെടുത്തൂ എന്നും ഫേസ്ബുക്കില്‍ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പുതിയ കാലത്തിൽ നമ്മളിൽ പലരും റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിർദേശങ്ങളും റേറ്റിങ്ങും ആർക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു. സമാന രീതിയിൽ, സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുകയാണ്. അതിനാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ 'എന്റെ ജില്ല' ആപ്പ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.