കാസർകോട്: ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഡെങ്കി ഹര്‍ത്താലുമായി കാസർകോട്ടെ മലയോര പഞ്ചായത്ത്. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് ബളാൽ പഞ്ചായത്ത് ഭരണസമിതി ഡെങ്കി ഹർത്താലിന് ആഹ്വാനം ചെയ്തത്.
ലോക്ക്ഡൗൺ ആയതിനാൽ വീടുകളിൽ കഴിയുന്ന സമയം ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണമെന്ന സന്ദേശവുമായാണ് ഡെങ്കി ഹർത്താൽ. ശുചിത്വം പരമാവധി ഉറപ്പു വരുത്താനാണ് ഡെങ്കി ഹർത്താൽ ആഹ്വാനത്തിലൂടെ ബളാൽ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
മലയോര മേഖലയില്‍ ഉള്‍പ്പെടുന്ന ബളാല്‍ പഞ്ചായത്തില്‍ 26 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോഗിങ് നടക്കുന്നുണ്ടെങ്കിലും ശുചിത്വം ഉറപ്പു വരുത്തുകയാണ്പഞ്ചായത്ത് ഭരണസമതിതിയുടെ ലക്ഷ്യം.
വീടും പരിസരവും കൃഷിസ്ഥലവും ശുചിയാക്കി കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ പൂർണമായി ഒഴിവാക്കാനാണ് നിർദേശം. തോട്ടങ്ങളിലെ പാളകള്‍, ചിരട്ടകള്‍ എന്നിവ ഉള്‍പ്പെടെ
വെള്ളം കെട്ടിനില്‍ക്കാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ വാര്‍ഡ് തല ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളും ശുചീകരിക്കും. ലോക്ക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവും പൊതുശുചീകരണം നടത്തുക.
ഡെങ്കി ഹര്‍ത്താലിനു ശേഷം ബുധനാഴ്ച മുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.