തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള വകുപ്പ് തല നടപടി ഇന്ന് ഉണ്ടായേക്കും. കേസില്‍ ജാമ്യം തേടി ശ്രീറാം ഇന്ന് കോടതിയെ സമീപിക്കുമെന്നാണ് സൂചന. 14 ദിവസത്തേക്കാണ് ശ്രീറാമിനെ റിമാന്‍ഡ് ചെയ്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ശ്രീറാം വെങ്കിട്ടരാമന് സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്.
അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുളള വകുപ്പ് തല നടപടി ഇന്ന് ഉണ്ടായേക്കും. സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നും സസ്പെന്‍ഡ് ചെയ്ത്കൊണ്ട് സര്‍ക്കാര്‍ തീരുമാനമുണ്ടാകും. ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സ്വകാര്യ ആശുപത്രിയിലെത്തിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Also Read: ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ബഷീറിന്റെ കുടുംബംഗുരുതരകുറ്റമാണ് ചെയതതെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാീനിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മജിസ്ട്രേറ്റ് ആശുപത്രിയില്‍ നേരിട്ടെത്തിശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ആരോഗ്യപ്രശ്നമുളളതിനാല്‍ ആശുപത്രിയില്‍ നിന്ന് മാറ്റരുതെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരാന്‍ അനുവാദം നല്‍കുകയായിരുന്നു.
അതേസമയം കേസില്‍ ജാമ്യം തേടി ശ്രീറാം വെങ്കിട്ടരാമന് ഇന്ന് കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. മദ്യപിച്ച് വാഹനമോടിച്ച സംഭവത്തില്‍ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ സുഹൃത്ത് വഫാ ഫിറോസിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിക്കാന്‍ കൂട്ടുനിന്നതിനാണ് വഫക്കെതിരെയുള്ള കുറ്റം. ഇവരുടെ ലൈസന്‍സ്സും റദ്ദാക്കും. അതേസമയം കാര്യമായ പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്ത ശ്രീറാമിനെ സ്വകാര്യ ആസുപത്രിയില്‍ തുടരാന്‍ അനുവദിച്ചതില്‍ പോലീസും പ്രതികൂട്ടിലാണ്. ശ്രീറാമിനെ ജയിലടക്കുന്നത് തടയാന്‍ പോലീസ് കൂട്ടുനിന്നെന്നാണ് ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.