തിരുവനന്തപുരം: ഇസ്രയേലിൽ പോയി കൃഷിപഠിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരമൊരുക്കുകയാണ് സംസ്ഥാന കൃഷിവകുപ്പ് . തിങ്കളാഴ്ച മുതൽ 29 വരെ അപേക്ഷിക്കാവുന്നതിൽ പരമാവധി 20 കർഷകർക്ക് മാത്രമാണ് അവസരം.
ഇസ്രയേൽ കൃഷിയിലെ സാങ്കേതികവിദ്യകൾ നേരിട്ടുകണ്ടു മനസ്സിലാക്കാനാണ് അവസരം.
താത്പര്യമുള്ള കർഷകർ കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ ആയ https://www.aimsnew.kerala.gov.in/ മുഖേന അപേക്ഷിക്കാം. 10 വർഷത്തിനുമുകളിൽ കൃഷിപരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിയുമുള്ള, 50 വയസ്സിന് താഴെയുള്ള, നൂതന രീതികൾ പ്രയോഗിക്കാൻ താത്പര്യമുള്ള കർഷകരെ ആയിരിക്കും തിരഞ്ഞെടുക്കുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.