നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സാംസ്കാരിക വകുപ്പിന്റെ ടെലിവിഷൻ ചാനൽ ആരംഭിക്കും: മന്ത്രി സജി ചെറിയാൻ

  സാംസ്കാരിക വകുപ്പിന്റെ ടെലിവിഷൻ ചാനൽ ആരംഭിക്കും: മന്ത്രി സജി ചെറിയാൻ

  അവശരും അനാഥരുമായ കലാകാരന്മാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അടിയന്തിരമായി ആരംഭിക്കും.

  സജി ചെറിയാൻ

  സജി ചെറിയാൻ

  • Share this:
   തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മുഴുവൻ സമയ വിനോദ-വിജ്ഞാന ടെലിവിഷൻ ചാനൽ ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഭീമാ ബാലസാഹിത്യ അവാർഡ് ദാനചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കെആർ വിശ്വനാഥിനാണ് പുരസ്കാരം.

   കലാകാരന്മാരുടെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കാൻ സാംസ്‌കാരിക വകുപ്പ് മുഴുവൻ സമയ വിനോദ-വിജ്ഞാന ടെലിവിഷൻ ചാനൽ ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കേരളത്തിലെ ഒട്ടേറെ കലാകാരന്മാരുടെ ജീവിതം ദുരിതത്തിലാണ് അവരെ പരമാവധി സഹായിക്കാൻ ശ്രമിക്കും.

   അവശരും അനാഥരുമായ കലാകാരന്മാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അടിയന്തിരമായി ആരംഭിക്കും. കുട്ടികളുടെ കലാ-സാഹിത്യ അഭിരുചി വർധിപ്പിക്കാൻ ജില്ലകൾ തോറും ശില്‌പശാലകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

   അവാർഡ് കമ്മറ്റി ചെയർമാൻ കെ ജയകുമാർ അധ്യക്ഷനായി. പി പി ചിത്തരഞ്ജൻ എംഎൽഎ പ്രശസ്‌തിപത്രം സമ്മാനിച്ചു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. രാജീവ് ആലുങ്കൽ പുസ്‌തകം പരിചയപ്പെടുത്തി. എ എ ഷുക്കൂർ, പി വെങ്കിട്ടരാമയ്യർ, രവി പാലത്തിങ്കൽ, കെ ആർ വിശ്വനാഥൻ, എ എൻ പുരം ശിവകുമാർ എന്നിവർ സംസാരിച്ചു.

   നാലുമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത് ശ്വാസംമുട്ടി; മാതാപിതാക്കളെ ചോദ്യം ചെയ്യും

   കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്. കുഞ്ഞ് മരിച്ചത് ശ്വാസമുട്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. ഇവരെ തിങ്കളാഴ്ച തന്നെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

   കഴിഞ്ഞ ദിവസമാണ് കൂവപ്പള്ളി കളപ്പുരയ്‌ക്കല്‍ റിജോ കെ ബാബു- സൂസന്‍ ദമ്ബതികളുടെ ഏക മകന്‍ ഇഹാൻ മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ദമ്പതികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവ സമയത്ത് സൂസന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് റിജോയെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയത്.

   മാതാ പിതാക്കളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെവെന്ന് പോലീസ് പറഞ്ഞു. സൂസന് മാനസിക ആസ്വാസ്ഥ്യം ഉള്ളതായാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.
   Published by:Naseeba TC
   First published:
   )}