തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതോടെ, ആരോഗ്യ വകുപ്പിനൊപ്പം മറ്റ് വകുപ്പുകളും കൈകോർക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിശദമായ സർക്കുലർ പുറപ്പെടുവിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകും.
വ്യക്തി ശുചിത്വം പാലിക്കുക എന്നത് കൊറോണ വൈറസ് ബാധ തടയുന്നതിന് പ്രധാനമാണ്. അതിനാൽ ശുചിത്വവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ തദ്ദേശ സ്ഥാപനങ്ങൾ നടത്തും. സ്കൂൾ, കൊളേജുകൾ, റസിഡൻസ് അസോസിയേഷനുകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ക്യാമ്പയ്നുകൾ നടത്തും. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മുൻകരുതൽ നടപടികൾ എഴുതി പ്രദർശിപ്പിക്കും.
Also read:
കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ സൗദിയിലേക്ക് കടന്നു; തിരികെയെത്തിക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങിആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ, ലാബുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ഇൻഫർമേഷന്‍ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകിയവരുടെ പട്ടിക തയ്യാറാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. വൈറസ് ബാധിച്ചവരുടെയും, ഐസൊലേഷനിൽ കഴിയുന്നവരുടെയും കുടുംബത്തിന് വേണ്ട സഹായങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ എത്തിച്ച് നൽകും. രോഗം പകരാതിരിക്കാനുള്ള മാസ്കുകളും, മറ്റ് സാമഗ്രികളും കുടുംബത്തിന് വിതരണം ചെയ്യും.
ദൈനംദിന ജീവിത ചെലവും മറ്റ് സഹായങ്ങളും ലഭ്യമാക്കും. ആവശ്യമായ ഘട്ടങ്ങളിൽ സഹായിയെ ലഭ്യമാക്കേണ്ടി വന്നാലും എത്തിച്ച് നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നുകൾ അടക്കം എത്തിച്ച് നൽകുകയും വേണം. എല്ലാ ആവശ്യങ്ങൾക്കുമുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് ലഭ്യമാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.