ഇന്റർഫേസ് /വാർത്ത /Kerala / വേനലവധിക്ക് ക്ലാസുകൾ വേണ്ട; കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

വേനലവധിക്ക് ക്ലാസുകൾ വേണ്ട; കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

നിർദേശം ലംഘിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കും

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസ് നടത്തരുതെന്ന നിർദേശം കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. നിർദ്ദേശങ്ങൾ ലംഘിച്ച് പല സ്കൂളുകളിലും ക്ലാസ്സുകൾ നടത്തുന്നതായുള്ള വിവരങ്ങളെ തുടർന്നാണ് നിർദേശം പുറത്തിറക്കിയത്.

ക്ലാസ് നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും DPI നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകളിൽ വേനലവധി കാലത്ത് ക്ലാസുകൾ നടത്തുന്നത് ന്യൂസ് 18 റിപ്പോർട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് DPI യുടെ നടപടി. Also Read- ‘എസ്റ്റിമേറ്റിനേക്കാൾ ടെൻഡർ തുക അധികമായി 520 കോടി അനുവദിച്ചു’; കെ ഫോണിലും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് എൽപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ക്ലാസുകൾക്കും നിരോധന ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനം കനത്ത ചൂടിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളെടുക്കുന്ന പ്രധാന അധ്യാപകര്‍, മേലധികാരികള്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

വേനലവധിക്ക് ക്ലാസുകള്‍ നടത്തി ക്ലാസില്‍ വച്ചോ അല്ലെങ്കില്‍ യാത്രയ്ക്കിടയിലോ വിദ്യാര്‍ഥികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാദികളായിരിക്കും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Education department, Summer vacation