തിരുവനന്തപുരം: ആസുത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭവനനിര്‍മാണ വകുപ്പിന്റെ അധിക ചുമതല തുടര്‍ന്നും അദ്ദേഹത്തിനുണ്ടാകും.
കായിക-യുവജന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ.ജയതിലകനാണ് ആസൂത്രണ-സാമ്പത്തിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. നിലവിലുളള അധിക ചുമതലകള്‍ക്കു പുറമെ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും.
ചരക്കുസേവന നികുതി വകുപ്പ് കമ്മീഷണല്‍ രാജന് ഖൊബ്രഗഡെക്ക് ആയൂഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്കാന് തീരുമാനിച്ചു. ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനെ കായിക-യുവജന വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ അധിക ചുമതല കൂടി അവര്‍ വഹിക്കും. പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെ തലശ്ശേരി സബ് കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.
1989 ഐ.എ.എസ് ബാച്ചിലെ മനോജ് ജോഷി, ഡോ. ദേവേന്ദ്രകുമാര്‍ സിംഗ്, രാജേഷ്കുമാര്‍ സിംഗ് (കേന്ദ്ര ഡെപ്യൂട്ടേഷന്), എഡ്വിന് കല്ഭൂഷണ് മാജി (കേന്ദ്ര ഡെപ്യൂട്ടേഷന്) എന്നിവര്‍ക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് പരിശോധനാ സമിതി ശുപാര്‍ശ ചെയ്ത പാനല്‍ അംഗീകരിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.