നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 32 വർഷത്തെ സേവനം; ആഘോഷങ്ങളില്ലാതെ ഡെപ്യൂട്ടി കളക്ടർ രേണുവിന്റെ യാത്ര അയപ്പ് ചടങ്ങ്

  32 വർഷത്തെ സേവനം; ആഘോഷങ്ങളില്ലാതെ ഡെപ്യൂട്ടി കളക്ടർ രേണുവിന്റെ യാത്ര അയപ്പ് ചടങ്ങ്

  ആഘോഷങ്ങളില്ലാതെ യാത്ര അയപ്പ് ചടങ്ങ്, ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും

  ഡെപ്യൂട്ടി കളക്ടർ രേണുവിന്റെ യാത്ര അയപ്പിൽ നിന്നും

  ഡെപ്യൂട്ടി കളക്ടർ രേണുവിന്റെ യാത്ര അയപ്പിൽ നിന്നും

  • Share this:
  ജനസേവനത്തിന്റെ നല്ല ഓർമ്മകളാണ് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്‌ടറായി വിരമിച്ച ആർ.രേണുവിന്റെ മനസ്സ് നിറയെ. 32 വർഷത്തെ സേവനം അവസാനിക്കുമ്പോൾ നിറഞ്ഞ ചാരിതാർഥ്യം മാത്രം. ഇത്രയും നാൾ കൂടെ നിന്ന സഹപ്രവർത്തകക്ക് സമ്മാനപ്പൊതികളും സ്നേഹവിരുന്നും നൽകി ആഘോഷത്തോടെ യാത്രയയപ്പ് നൽകണമെന്നായിരുന്നു ഒപ്പം ഉള്ളവരുടെ ആഗ്രഹം. എന്നാൽ കോവിഡ്19 നെ  തുടർന്ന് ആഘോഷങ്ങളെല്ലാം മാറ്റിവെച്ചു.

  ഈ  സാഹചര്യത്തിൽ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി സർക്കാരിന് പിന്തുണ നൽകുന്നതാണ്  വലിയ കാര്യമെന്ന് രേണു പറയുന്നു. ഔദ്യോഗിക തിരക്കുകൾക്കിടയിൽ പലപ്പോഴും കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തിയിരുന്നില്ല വിശ്രമകാലത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം. കുടുംബത്തിലെ മറ്റുള്ളവർക്ക് പിന്തുണ നൽകി ഒപ്പം ഉണ്ടാകണം ഇതൊക്കെയാണ് ഇനി രേണുവിന്റെ ആഗ്രഹം.

  ഔദ്യോഗികജീവിതം അവസാനിക്കുമ്പോഴും കോവിഡ് 19 നെ  പ്രതിരോധിക്കാനുള്ള കേരളത്തിന്റെ  പ്രവർത്തനങ്ങൾക്ക് രേണു പൂർണ പിന്തുണ നൽകുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപ നൽകി, സാലറി ചലഞ്ച്ന് പൂർണ്ണ പിന്തുണയും അറിയിച്ചാണ് രേണു പടിയിറങ്ങിയത്. ഔദ്യോഗിക ജീവിതം അവസാനിക്കുമ്പോഴും ജനങ്ങൾക്ക് മുന്നിൽ വലിയ മാതൃകയാവുകയാണ് ഇവർ. ലേബർ വകുപ്പിൽ നിന്ന് വിരമിച്ച രമേഷ് കുമാറാണ് ഭർത്താവ്. രാജസ്ഥാനിൽ ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, യു.കെ.യിൽ വിദ്യാർഥിയായ പാർവ്വതി എന്നിവരാണ് മക്കൾ.

  Published by:user_57
  First published:
  )}