• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM മുഖപത്രം ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ; 'അംബേദ്കർ പ്രതിമയിലെ പുഷ്പാർച്ചന ഫോട്ടോയിൽ നിന്ന് ഒഴിവാക്കി'

CPM മുഖപത്രം ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ; 'അംബേദ്കർ പ്രതിമയിലെ പുഷ്പാർച്ചന ഫോട്ടോയിൽ നിന്ന് ഒഴിവാക്കി'

സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്? എന്ന് ചിറ്റയം ഗോപകുമാർ ചോദിക്കുന്നു

  • Share this:
    തിരുവനന്തപുരം: സിപിഎം (CPM) മുഖപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കറും സിപിഐ (CPI)എംഎൽഎയുമായ ചിറ്റയം ഗോപകുമാർ (Chittayam Gopakumar). നിയമസഭയിലെ അംബേദ്ക്കർ പ്രതിമയിലെ പുഷ്പാർചനയുടെ വാർത്തക്കൊപ്പം നൽകിയ ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെയാണ് ചിറ്റയം ഗോപകുമാർ രംഗത്ത് വന്നത്.

    നിയമസഭയിൽ വാച്ച് ആൻഡ് വാർഡിന്റെ സല്യൂട്ട് സ്വീകരിച്ചതും പുഷ്പാർച്ചനക്ക് നേതൃത്വം കൊടുത്തതും താനെന്നും എന്നാൽ ദേശാഭിമാനി പ്രസിദ്ധീകരിച്ചത് മന്ത്രിമാരായ കെ. രാധാകൃഷ്ണന്റെയും വി ശിവൻ കുട്ടിയുടെയും ചിത്രം മാത്രമാണെന്നും ഇതാണോ സാമൂഹിക നീതിയും സമത്വവും എന്നും ഫേസ് ബുക്ക് പോസ്റ്റിൽ ചിറ്റയം ഗോപകുമാർ ചോദിക്കുന്നു.

    ചിറ്റയം ഗോപകുമാറിന്റെ കുറിപ്പ്

    ഇത് ഏപ്രിൽ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാർത്തയുമാണ്. ഏപ്രിൽ 14 ന് അംബേദ്ക്കർ ദിനത്തിൽ നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുവാൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആൻ്റ് വാർഡിൻ്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാർച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഒഴിവാക്കി.

    ഇതാണോ സാമൂഹ്യനീതി?
    ഇതാണോ സമത്വം ?
    ഞാൻ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?





    'കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി ബുദ്ധിമുട്ടിപ്പിച്ചവർക്ക് നന്ദി'

    കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് നേരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്കിടയിലും സംരംഭത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി അറിയിച്ച് കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവർ' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്, അതാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യതക്ക് കാരണമെന്നും പോസ്റ്റില്‍ പറയുന്നു.

    കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി ഉൾപ്പെടെ ബുദ്ധിമുട്ടിപ്പിച്ചവരോട് (പരോക്ഷമായി സഹായിച്ചവരോട്) ഒന്നേ ഞങ്ങൾക്ക് പറയാനുള്ളൂ... നിങ്ങളുടെ അമിതാവേശം ഞങ്ങൾക്കു നൽകിയത് ഒരു രൂപ ചെലവില്ലാതെ ലോകോത്തര പ്രീമിയം ബ്രാന്റ് ബസ്സുകൾക്ക് ലക്ഷങ്ങൾമുടക്കി പരസ്യം നൽകിയാൽ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസ്തുതകൾ പൊതുജനങ്ങളെ ബോധ്യപെടുത്തുന്നതിനുള്ള അവസരവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു എന്നും കെഎസ്ആര്‍ടിസി കുറിപ്പിലൂടെ പറഞ്ഞു.

    കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ആരംഭിച്ച കെ സ്വിഫറ്റ് ബസ് സര്‍വീസുകള്‍ കന്നിയാത്ര മുതല്‍ അപകടത്തില്‍പ്പെടുന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കെ സ്വിഫ്റ്റിനെതിരെ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും നടക്കുന്നത് സംഘടിത ആക്രമണമാണെന്നും കെഎസ്ആര്‍ടിസി ആരോപിച്ചിരുന്നു.
    Published by:Rajesh V
    First published: