• HOME
  • »
  • NEWS
  • »
  • kerala
  • »
  • Veena George | മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; 'എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ പരാജയം'

Veena George | മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; 'എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ പരാജയം'

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച്‌ തന്നെ അറിയിച്ചിരുന്നില്ലെന്ന് ചിറ്റയം ഗോപകുമാർ

  • Share this:
    പത്തനംതിട്ട: മന്ത്രി വിണാ ജോർജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. ജില്ലയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ചിറ്റയം ഗോപകുമാറിന്റെ വിമർശനം. വിഷയം ഇടതുമുന്നണിയിൽ ഉന്നയിക്കുമെന്നും ചിറ്റയം വ്യക്തമാക്കി.

    സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച്‌ തന്നെ അറിയിച്ചിരുന്നില്ലെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച്‌ അറിയിക്കുന്നത് തലേന്ന് രാത്രിയിലാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ 'എന്റെ കേരളം' പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി. തന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്ളെക്‌സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും ചിറ്റയം ഗോപകുമാർ പറയുന്നു.

    Also Read- കെ വി തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി; നടപടി എഐസിസി അനുമതിയോടെയെന്ന് കെ സുധാകരൻ

    തന്‍റെ മണ്ഡലമായ അടൂരിലെ പരിപാടികള്‍ പോലും ആരോഗ്യമന്ത്രി അറിയിക്കാറില്ലെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ ഫോണ്‍ വിളിച്ചാലും ഫോണെടുക്കാറില്ല. വികസന പദ്ധതികളിലും അകല്‍ച്ചയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ വ്യക്തമാക്കി.

    'പാർട്ടിയുടെ മെമ്പർഷിപ്പിൽ നിന്നേ മാറ്റാൻ കഴിയു, കോൺഗ്രസ് സംസ്കാരത്തിൽ നിന്ന് മാറ്റാനാവില്ല': കെ വി തോമസ്

    പാർട്ടിയുടെ മെമ്പർഷിപ്പിൽ നിന്നേ മാറ്റാൻ കഴിയു, കോൺഗ്രസ് സംസ്കാരത്തിൽ നിന്ന് തന്നെ മാറ്റാനാവില്ലെന്ന് കെ വി തോമസ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡണ്ട് നുണ പറയുന്നു. തന്നെ പുറത്താക്കേണ്ടത് എ.ഐ.സി.സി ആണ്. തന്‍റെ കൂടെ ആരുമില്ല. പാർട്ടിയിൽനിന്ന് പുറത്താക്കിയത് സംബന്ധിച്ച് ഔഗ്യോകമായി അറിയിപ്പില്ലെന്ന് കെ വി തോമസ് പറഞ്ഞു.

    Also Read- അബദ്ധം പറ്റിയത് പിണറായിക്ക്; 'പിടിയെ തൃക്കാക്കര യാത്രയാക്കിയത് രാജകുമാരനെ പോലെ': ഉമാ തോമസ്

    താൻ എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് കെ വി തോമസ് പറഞ്ഞു. ഇനി മുതൽ താൻ സ്വതന്ത്രമായി നിൽക്കും. കോൺഗ്രസിന്‍റെ തന്നെ പ്രസക്തി നഷ്ടമായി. കോൺഗ്രസ് ഒരു അസ്ഥികൂടമായി. എ .ഐ .സി .സി യ്ക്ക് വികസന കാഴ്ചപ്പാടില്ലെന്നും കെ വി തോമസ് പറഞ്ഞു.
    Published by:Anuraj GR
    First published: