• HOME
  • »
  • NEWS
  • »
  • kerala
  • »
  • Veena George Vs Chittayam Gopakumar| ഡെപ്യൂട്ടി സ്പീക്കർ- ആരോഗ്യ മന്ത്രി പോര് തുടരുന്നു; LDF നേതൃത്വത്തിന് പരാതി നൽകി ചിറ്റയം ഗോപകുമാർ

Veena George Vs Chittayam Gopakumar| ഡെപ്യൂട്ടി സ്പീക്കർ- ആരോഗ്യ മന്ത്രി പോര് തുടരുന്നു; LDF നേതൃത്വത്തിന് പരാതി നൽകി ചിറ്റയം ഗോപകുമാർ

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്.

  • Share this:
    പത്തനംതിട്ട: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ എൽഡിഎഫിന് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജും തമ്മിലുള്ള പോര് മുറുകുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജിന് (Veena George) പിന്നാലെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും (Chittayam Gopakumar) എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകി. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണ് സിപിഐ നേതാവായ ചിറ്റയത്തിന്‍റെ പരാതി.

    എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്. തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ വീണാ ജോർജ് നേരത്തെ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

    Also Read- Veena George Vs Chittayam Gopakumar| 'ചിറ്റയത്തിന്റെ പരാതി മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയുന്നതു പോലെ': മന്ത്രിയെ പിന്തുണച്ച് CPM ജില്ലാ നേതൃത്വം

    പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നടക്കം ചിറ്റയം ഗോപകുമാർ തുറന്നടിച്ചിരുന്നു. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തുന്നു. വികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കർ തുറന്നടിക്കുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് ചിറ്റയം ഗോപകുമാർ. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിക്ക് വീണാ ജോർജ് പരാതി നൽകിയത്.

    ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിന്‍റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് എൽഡിഎഫിന് നൽകിയ പരാതിയിലൂടെയാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിന്‍റെ വിശദീകണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്‍റെ ആരോപണത്തിൽ വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറയുന്നു.

    Also Read- Veena George | ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യം, തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റ്; LDFന് പരാതി നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്

    അതേസമയം, ഡെപ്യൂട്ടി സ്പീക്കറുടെ നിലപാടിനെതിരെ പത്തനംതിട്ടയിലെ സി പി എം നേതൃത്വം രംഗത്തെത്തി. മകളുടെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയുന്നത് പോലെ വിചിത്രമാണ് അടൂർ എംഎൽഎയുടെ ആരോപണമെന്നാണ് സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ വിമർശനം.

    Also Read- മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; 'എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ പരാജയം'

    'സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷം എങ്ങനെ നടത്തണം എന്നതിനെപ്പറ്റി സർക്കാരിന് കൃത്യമായ ധാരണയുണ്ട്. മന്ത്രി അധ്യക്ഷയും കളക്ടർ കൺവീനറുമായ സംഘാടകസമിതിയിൽ ജില്ലയിൽ നിന്നുള്ള എല്ലാ എംഎൽഎമാരും ജില്ലാപഞ്ചായത്ത് ഭാരവാഹികളും അംഗങ്ങളായിരുന്നു. സംഘാടക സമിതി വിളിച്ചുചേർത്ത യോഗത്തിൽ ഞാനടക്കം പങ്കെടുത്തിരുന്നു. അവിടെ പ്ലാൻ ചെയ്തതനുസരിച്ചാണ് ആഘോഷപരിപാടികൾ ചിട്ടപ്പെടുത്തിയത്. കൂട്ടുത്തരവാദിത്തതോടെയാണ് പരിപാടികൾ നടത്തേണ്ടത്.‌‌ അതുകൊണ്ടുതന്നെ ഇതിൽ ഉൾപ്പെട്ട ആരെയും അങ്ങോട്ടും ഇങ്ങോട്ടും ക്ഷണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മകളുടെ വിവാഹത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയുന്നതു പോലെയുള്ള പരിഭവങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. പരാതി നൽകിയതുമായി ബന്ധപ്പെട്ട ഒരു വിവരവും അറിയില്ല. എനിക്ക് ആരും പരാതി നൽകിയിട്ടുമില്ല. മുൻവിധികൾക്ക് നിൽക്കുന്നില്ല. പാർട്ടിയും എൽഡിഎഫും പരിശോധിച്ച് തീരുമാനം എടുക്കും.'- കെ പി ഉദയഭാനു പറഞ്ഞു.
    Published by:Rajesh V
    First published: