HOME » NEWS » Kerala » DESABHIMANI FORMR NEWS EDITOR GOPALAKRISHNAN PASSED

ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ എകെ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

News18 Malayalam
Updated: December 9, 2018, 1:32 PM IST
ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ എകെ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
  • Share this:
തിരുവനന്തപുരം: കൊല്ലം പ്രസ്സ് ക്ലബ്ബ് മുന്‍ പ്രസിഡന്റും ദേശാഭിമാനി ലേഖകനുമായിരുന്ന കരുനാഗപ്പള്ളി ആദിനാട് സൗത്ത് കോടമ്പള്ളി ഹൗസില്‍ എ.കെ.ഗോപാലകൃഷ്ണന്‍ (എകെജി 72) നിര്യാതനായി. ദേശാഭിമാനി തിരുവനന്തപുരം ന്യൂസ് എഡിറ്ററായിട്ടാണ് എ.കെ. ഗോപാലകൃഷ്ണന്‍ വിരമിച്ചത്.

രണ്ട് തവണ കൊല്ലം പ്രസ്സ് ക്ലബ്ബ് ഭാരവാഹിയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വിദേശത്തുള്ള മകന്‍ എത്തിയ ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. ഭാര്യ: സുധ, മക്കള്‍: ആരോമല്‍ (യു.എസ്), അമല്‍.

Also Read: 'കണ്ണൂര് കീയാനായിറ്റ് ഓര് ആട്ന്ന് ഇറങ്ങി ട്ടാ'; അബുദാബിയില്‍ നിന്നുള്ള ആദ്യ സംഘത്തിന്റെ വിശേഷങ്ങള്‍


First published: December 9, 2018, 1:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories