നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പപ്പു സ്ട്രൈക്ക്' രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ കടന്നാക്രമിച്ചും അധിക്ഷേപിച്ചും ദേശാഭിമാനി

  'പപ്പു സ്ട്രൈക്ക്' രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ കടന്നാക്രമിച്ചും അധിക്ഷേപിച്ചും ദേശാഭിമാനി

  രാഹുലിന്റെ രാഷ്ട്രീയതന്ത്രം അദ്ദേഹം ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നതിന്റെ പ്രഖ്യാപനമാണ്

  desabhimani editorial

  desabhimani editorial

  • Last Updated :
  • Share this:
   തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ കടന്നാക്രമിച്ചും പപ്പു സ്ട്രൈക്ക് എന്ന് അധിക്ഷേപിച്ചും ദേശാഭിമാനിയുടെ മുഖപ്രസംഗം. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്റെ പേര് പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം ഇറങ്ങിയ സിപിഎം മുഖപത്രത്തിന്റെ മുഖപ്രസംഗത്തില്‍ ആണ് രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്.

   അമേഠിയില്‍ തോല്‍ക്കും എന്ന ഭയമാണ് രാഹുലിനെ വയനാട്ടില്‍ എത്തിച്ചതെന്ന് മുഖപ്രസംഗം പറയുന്നു. തന്റെ കര്‍മഭൂമി അമേഠി ആണെന്നും ആ സീറ്റായിരിക്കും ജയിച്ചാല്‍ നിലനിര്‍ത്തുക എന്നും പ്രഖ്യാപിച്ച ഒരാള്‍ക്ക് എന്തിനു വേണ്ടി വയനാട്ടിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്യണമെന്നും 'കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്' എന്ന തലക്കെട്ടില്‍ പ്രസദ്ധീകരിച്ച മഖപ്രസംഗത്തില്‍ ചോദിക്കുന്നു.

   Also Read: രാഹുലിന്റെ സ്ഥാനാര്‍ഥിത്വം: മുല്ലപ്പള്ളിയുടെ ഒളിയമ്പുകള്‍ ആര്‍ക്കെതിരെ ?

   മത്സരിച്ച് ജയിക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലംപോലും ഉത്തരേന്ത്യയില്‍ ഇല്ലെന്നതാണ് വാസ്തവമെന്നും അതാണ് ഇന്ദിരാ ഗാന്ധിയെയും സോണിയെയും അനുകരിച്ച് രാഹുലും ദക്ഷിണേന്ത്യയിലേക്ക് വന്നതെന്നും ദേശാഭിമാനി പറയുന്നു.

   'ബിജെപിയെ അവരുടെ തട്ടകത്തില്‍ നേരിടാനാകാതെ, അതിനുള്ള വീറും വാശിയും കാണിക്കാതെ ഒളിച്ചോടുന്ന രാഹുലിന്റെ രാഷ്ട്രീയതന്ത്രം അദ്ദേഹം ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നതിന്റെ പ്രഖ്യാപനമാണ്. ഒരു നനഞ്ഞ പടക്കമായി മാത്രമേ ഈ മത്സരത്തെ കാണാനാകൂ.' എന്നു പറയുന്ന മുഖപ്രസംഗം 'ആലങ്കാരികമായി പറഞ്ഞാല്‍ ഒരു പപ്പുസ്‌ട്രൈക്ക് ആണ് കോണ്‍ഗ്രസിന്റേത്. അത് അവരുടെ നാശം പൂര്‍ണമാക്കും.' എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

   First published:
   )}