• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM സംസ്ഥാന സമിതി യോഗം കഴിഞ്ഞിറങ്ങിയ നേതാക്കളുടെ കൈയിൽ എന്തായിരുന്നു ?

CPM സംസ്ഥാന സമിതി യോഗം കഴിഞ്ഞിറങ്ങിയ നേതാക്കളുടെ കൈയിൽ എന്തായിരുന്നു ?

നേതാക്കൾ പറഞ്ഞതുപോലെ സമ്മാനപ്പൊതിക്കുള്ളിൽ പുസ്തകങ്ങളല്ലെന്ന് പിന്നീട് മനസിലായി

സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം പുറത്തേക്ക് വരുന്ന നേതാക്കൾ

സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം പുറത്തേക്ക് വരുന്ന നേതാക്കൾ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം കഴിഞ്ഞിറങ്ങിയ നേതാക്കളുടെ കൈയിൽ ഒരു സമ്മാനപ്പൊതി കണ്ടപ്പോൾ കണ്ടുനിന്നവർക്ക് ആകാംക്ഷ, എന്താണ് എല്ലാവരുടെയും കൈയിൽ. ആകാംക്ഷ മറച്ചുവെക്കാതെ നേതാക്കളോട് തന്നെ കൈയിലെന്താണെന്ന് അവർ തിരക്കി.

    "രാഷ്ട്രീയവിദ്യാഭ്യാസം വർദ്ധിപ്പിക്കാൻ വേണ്ടി പാർട്ടി നൽകിയ പുസ്തകങ്ങളാണ്" - എന്നായിരുന്നു നേതാക്കളുടെ മറുപടി. എന്നാൽ, നേതാക്കൾ പറഞ്ഞതുപോലെ സമ്മാനപ്പൊതിക്കുള്ളിൽ പുസ്തകങ്ങളല്ലെന്ന് പിന്നീട് മനസിലായി. മുണ്ടും ഡിന്നർ സെറ്റും അടങ്ങിയ ഓണ സമ്മാനം സി പി എം സംസ്ഥാന സമിതിയിൽ പങ്കെടുത്ത നേതാക്കൾക്ക് നൽകിയത് ദേശാഭിമാനി ആയിരുന്നു.

    തമിഴ്നാട്ടിൽ ഒരു സംഘം ഭീകരരെത്തിയെന്ന് സംശയം: കേരളത്തിലും ജാഗ്രതാ നിർദേശം

    എന്നാൽ, ചില നേതാക്കൾ ഈ സമ്മാനം വാങ്ങാൻ തയ്യാറായതുമില്ല. വാങ്ങിച്ചവരിൽ ചിലരാകട്ടെ, തങ്ങളുടെ രാഷ്ട്രീയവിദ്യാഭ്യാസം വർദ്ധിപ്പിക്കാൻ പാർട്ടി നൽകിയ പുസ്തകങ്ങളാണെന്ന് സരസമായി മറുപടി പറഞ്ഞ് പോകുകയും ചെയ്തു.

    First published: