നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഐയില്‍ നിന്ന് ഒഴിവാക്കിയെന്ന് വാർത്ത; ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കർ

  സിപിഐയില്‍ നിന്ന് ഒഴിവാക്കിയെന്ന് വാർത്ത; ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. എ ജയശങ്കർ

  സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ ഒഴിവാക്കിയതെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്.

  അഡ്വ. എ ജയശങ്കർ

  അഡ്വ. എ ജയശങ്കർ

  • Share this:
   കൊച്ചി: ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികൾക്ക് സുപരിചിതനായ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചതായി റിപ്പോർട്ട്. എറണാകുളം ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിന്റെ തീരുമാനം മേല്‍ഘടകത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച നടന്ന മെമ്പര്‍ഷിപ്പ് പുതുക്കുന്ന റിവ്യൂ മീറ്റിംഗില്‍ ജയശങ്കര്‍ പങ്കെടുത്തിരുന്നില്ല.

   Also Read- പീഡനം ഒതുക്കി തീർക്കാൻ ഇടപെടൽ: മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി

   എന്നാല്‍ സിപിഐ അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജയശങ്കര്‍ പ്രതികരിച്ചു. ദേശാഭിമാനി കണ്ടപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിഞ്ഞത്. ജോലി സംബന്ധമായ തിരക്കുകള്‍ മൂലമാണ് റിവ്യു മീറ്റിങിന് പോകാന്‍ സാധിക്കാത്തത്. പാര്‍ട്ടിയോട് അംഗത്വം വേണമെന്നോ വേണ്ടെന്നോ താന്‍ അറിയിച്ചിട്ടില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

   സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സിപിഐയേയും എല്‍ഡിഎഫിനേയും മോശമാക്കുന്ന അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ ഒഴിവാക്കിയതെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്.

   ടി പിയുടെ മകനെ 100 വെട്ടുവെട്ടുമെന്ന്‌ ഭീഷണിക്കത്ത്‌

   ടി പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. ടി പിയുടെ മകനെ വളരാന്‍ അനുവദിക്കില്ല. കെ.കെ രമയുടെ എം എല്‍ എ ഓഫീസിലാണ് കത്ത് എത്തിയത്. ആര്‍ എം പി നേതാവായ എന്‍ വേണുവിനെയും കൊലപ്പെടുത്തുമെന്നും കത്തില്‍ ഭീഷണിയുണ്ട്‌. ചാനല്‍ ചര്‍ച്ചയില്‍ തലശ്ശേരി എം എല്‍ എ എ എന്‍ ഷംസീറിനെതിരെ സംസാരിക്കരുതെന്നും ഭീഷണിക്കത്തില്‍ പറയുന്നു.

   Also Read- എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

   ടി പി വധത്തിന് കാരണം മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണെന്നും കത്തില്‍ പറയുന്നു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എന്‍ വേണു വടകര എസ് പിക്ക് പരാതി നല്‍കി. സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം എല്‍ എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറയുന്നു.

   Also Read- പീഡന പരാതി ഒതുക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം: ശബ്ദരേഖ പുറത്ത്

   ടി പി യുടെ മകനെതിരെ ക്വട്ടേഷന്‍ എടുത്തുകഴിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ് വെട്ടിയത് കണ്ണൂര്‍ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കില്‍ അന്ന് തന്നെ തീര്‍ക്കുമായിരുന്നുവെന്നും ഭീഷണിക്കത്തില്‍ പറയുന്നു.
   Published by:Rajesh V
   First published:
   )}