'പപ്പു സ്ട്രൈക്ക്' പ്രയോഗം ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശക്; തിരുത്താൻ മടിയില്ലെന്ന് ദേശാഭിമാനി
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചുവെന്ന് കാട്ടി ദേശാഭിമാനി മുഖപ്രസംഗത്തിനെതിരെ വിമർശനവുമായി പ്രമുഖർ രംഗത്ത് വന്നിരുന്നു
news18
Updated: April 1, 2019, 2:54 PM IST

desabhimani editorial
- News18
- Last Updated: April 1, 2019, 2:54 PM IST
തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ദേശാഭിമാനി മുഖപ്രസംഗത്തിൽ പപ്പു സ്ട്രൈക്ക് എന്ന വിശേഷണം കടന്നുവന്നത് അനുചിതമായിപോയെന്ന് റസിഡന്റ് എഡിറ്റർ പി എം മനോജ്. ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശകാണ് അത്. ഇക്കാര്യം പരിശോധിച്ച് തിരുക്കാൻ മടിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചുവെന്ന് കാട്ടി മുഖപ്രസംഗത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. വി ടി ബൽറാം എംഎല്എയും എഴുത്തുകാരി ശാരദക്കുട്ടിയും അടക്കം നിരവധിപേർ രംഗത്ത് വന്നിരുന്നു.
റസിഡന്റ് എഡിറ്ററുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
രാഹുൽഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. രാഹുൽഗാന്ധിയെ ബിജെപി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കോൺഗ്രസിൻറെ വടകര സ്ഥാനാർഥിയായ കെ മുരളീധരൻ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിർത്തിട്ടേ ഉള്ളൂ. തിങ്കളാഴ്ച മുഖപ്രസംഗത്തിൽ പപ്പു സ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങൾ ഒട്ടും മടിച്ചു നിൽക്കുന്നില്ല. എന്നാൽ ഇന്നലെ വരെ ബിജെപി പേർത്തും പേർത്തും പപ്പുമോൻ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകൾ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്. പാവങ്ങളുടെ പടനായകൻ എന്ന് എതിരാളികൾ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിർപ്പ് വന്നപ്പോൾ ആക്ഷേപത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്ത വി ടി ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണ്. അക്കൂട്ടത്തിൽ സമർത്ഥമായി എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ പേര് വലിച്ചിഴക്കാനും ബൽറാം ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകി എറണാകുളം മണ്ഡലത്തിൽ ആകെ നിറഞ്ഞുനിൽക്കുന്ന പി രാജീവ് ആണ് എഡിറ്റോറിയൽ എഴുതിയത് എന്ന് ബൽറാം എങ്ങനെ കണ്ടെത്തി? ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബൽറാമിനോട് ആരാണ് പറഞ്ഞത്? ഉഡായിപ്പിന് കയ്യും കാലും വെച്ചാൽ ബൽറാം എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഞങ്ങൾ ഏതായാലും രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രത കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് തിരുത്തൽ വരുത്താൻ ഞങ്ങൾക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ.

- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- amit shah
- congress
- Congress President Rahul Gandhi
- desabhimani
- election 2019
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- k muraleedharan
- narendra modi
- pinarayi vijayan
- rahul gandhi
- sitaram yechuri
- sonia gandhi
- തെരഞ്ഞെടുപ്പ് 2019
- നരേന്ദ്ര മോദി
- ബിജെപി
- രവിശങ്കർ പ്രസാദ്
- രാഹുൽ ഗാന്ധി
- വയനാട്