• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആയിരത്തോളം സർവീസുകൾ റദ്ദാക്കിയിട്ടും കെഎസ്ആർടിസിയുടെ വരുമാനം കൂടി

ആയിരത്തോളം സർവീസുകൾ റദ്ദാക്കിയിട്ടും കെഎസ്ആർടിസിയുടെ വരുമാനം കൂടി

കെ എസ് ആർ ടി സി

കെ എസ് ആർ ടി സി

  • Share this:
    തിരുവനന്തപുരം: കെ. ശനിയാഴ്ച 7.66 കോടി രൂപയാണ് വരുമാനം. ഇതിനു മുൻപുള്ള രണ്ടു ശനിയാഴ്ചകളിൽ 6.69 കോടി, 6.98 കോടി എന്നിങ്ങനെയായിരുന്നു വരുമാനം. വെള്ളിയാഴ്ച കളക്ഷന്‍ 7.07 കോടിയായിരുന്നു. രണ്ടാഴ്ച മുന്‍പ് അതേ ദിവസം 6.9 കോടി മാത്രം. വരുമാനം കുറഞ്ഞ സർവീസുകൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തതോടെ അനാവശ്യച്ചെലവുകൾ കുറയ്ക്കാനും കഴിഞ്ഞതായി മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു.‌ അവധിക്കാലമായതും വരുമാനവർധനവിന് കാരണമായതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

    കണ്ടക്ടര്‍മാരുടെ അഭാവംമൂലം സംസ്ഥാനത്ത് ഞായറാഴ്ച 768 സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം മേഖലയില്‍ 284 സര്‍വീസുകളും എറണാകുളം മേഖലയില്‍ 312 ഉം കോഴിക്കോട് മേഖലയില്‍ 172 സർവീസുകളുമാണ് മുടങ്ങിയത്. ക്രിസ്മസ് പ്രമാണിച്ച് തിരക്കേറിയതിനാല്‍ പല റൂട്ടുകളിലും ഗതാഗതക്ലേശം രൂക്ഷമായി. 1,600പേരാണ് പുതുതായി കണ്ടക്ടർ തസ്തികയിലേക്ക് നിയമനം നേടിയത്. ഇവരിൽ 60 ശതമാനംപേരും 26നു മുന്‍പായി ഡ്യൂട്ടിക്കു സജ്ജമാകും.

    പിഎസ്‌സി മെമോ ലഭിച്ചവര്‍ക്ക് നിയമനം നേടാന്‍ നല്‍കിയ 45 ദിവസ കാലാവധി കഴിയുംവരെ താല്‍ക്കാലിക ജീവനക്കാരെ നിയോഗിക്കില്ല. അതിനു ശേഷം മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ പുതിയ കരാര്‍ വഴിയോ ജീവനക്കാരെ ജോലിക്കെടുക്കുക. പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ അതേപടി തിരികെക്കൊണ്ടുവരിക എളുപ്പമാകില്ല. കരാര്‍ തസ്തികയില്‍ പുതിയ അപേക്ഷ സ്വീകരിച്ച് ഇവരെ നിയമിക്കാന്‍ കഴിയുമോ എന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടുന്നുണ്ട്.

    First published: