സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ധൂർത്ത്; റീ ബിൽഡ് കേരളയിൽ പ്രൊജക്ട് ഡയറക്ടറായി റിട്ടേയർഡ് ഉദ്യോഗസ്ഥൻ, ശമ്പളം 75000 രൂപ

പ്രതിമാസ ശമ്പളം 75,000 രൂപ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ശമ്പളത്തിന് പുറമേ പെൻഷൻ. ആകെ 1.25 ലക്ഷം രൂപ കിട്ടും

News18 Malayalam
Updated: October 23, 2020, 12:36 PM IST
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ധൂർത്ത്; റീ ബിൽഡ് കേരളയിൽ പ്രൊജക്ട് ഡയറക്ടറായി റിട്ടേയർഡ് ഉദ്യോഗസ്ഥൻ, ശമ്പളം 75000 രൂപ
rebuild kerala
  • Share this:
റീ ബിൽഡ് കേരളയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നടക്കുന്ന പ്രവൃത്തികൾക്കായി രൂപികരിച്ച പ്രൊജക്ട് മാനേജ്മെൻ്റ് യൂണിറ്റിൻ്റെ പ്രൊജക്ട് ഡയറക്ടറായാണ് റിട്ടയേർഡ് സൂപ്രണ്ടിംഗ് എഞ്ചിനിയർ ജി.വിഷ്ണു കുമാറിന്റെ നിയമനം. പ്രതിമാസ ശമ്പളം 75,000 രൂപ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ശമ്പളത്തിന് പുറമേ പെൻഷൻ. ആകെ 1.25 ലക്ഷം രൂപ കിട്ടും.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാർ ധൂർത്ത് തുടരുന്നതിന്റെ ഉദാഹരണമാണിത്. സർക്കാരിന്റെ 100 ദിന കർമ പദ്ധതികളിൽ പി എസ് സി വഴി ഒഴിവുകൾ നിക്കത്തും എന്ന് ഉറപ്പ് നൽകിയ സർക്കാർ തന്നെയാണ് വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി ഇത്തരം നിയമനങ്ങൾ നടത്തുന്നത്. റീബിൽഡ് കേരള അടക്കമുള്ള പദ്ധതികളിൽ എന്ത് കൊണ്ട് പി എസ് സി നിയമനങ്ങൾ നടക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നു. യോഗ്യതയുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്ത് നിൽക്കുമ്പോഴാണ് വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിച്ചത്.

Also Read വാളയാർ കേസ്: മുഖ്യമന്ത്രി ചതിച്ചു; പറഞ്ഞ കാര്യങ്ങളല്ല മൊഴിയിൽ രേഖപ്പെടുത്തിയതെന്ന് പെൺക്കുട്ടികളുടെ അമ്മ

2020-21 വര്‍ഷത്തില്‍ 11,674 താല്‍ക്കാലിക ജീവനക്കാര്‍ മാത്രമാണ് സർക്കാർ സര്‍വീസിലുള്ളതെന്നാണ് പ്രതിപക്ഷ നേതാവിന്റെ കത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ ധനകാര്യ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശരേഖ അനുസരിച്ച് 2020 ജനുവരിയില്‍ സര്‍ക്കാരില്‍ നിന്നു ശമ്പളം പറ്റിയ താല്‍ക്കാലിക, കരാര്‍, ദിവസ വേതനക്കാരുടെ എണ്ണം 1,17,267.

Also Read 'പാ​ലാ സീ​റ്റി​ല്‍ ബ​ലം പി​ടി​ക്കി​ല്ലെ​ന്ന് ജോ​സ് പ​റ​ഞ്ഞി​ട്ടു​ണ്ട്'; ഇ​ട​തു മു​ന്ന​ണി​യി​ല്‍ വി​ശ്വാ​സ​മെ​ന്ന് മാ​ണി.സി.കാ​പ്പ​ന്‍

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങിക്കുന്ന കരാര്‍, താല്‍ക്കാലിക ദിവസവേതന ജീവനക്കാരുടെ എണ്ണം മാത്രമാണിത്. പൊതുമേഖലാ-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങള്‍, മുഖ്യമന്ത്രിയുടെ വകുപ്പായ ഐടി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളായ സി ഡിറ്റ്, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, . കെഎസ്ഐടിഐഎല്‍ തുടങ്ങി സ്ഥാപനങ്ങളിലെ അനധികൃത കരാര്‍ പിന്‍വാതില്‍ നിയമനങ്ങൾ വേറെ.
Published by: user_49
First published: October 23, 2020, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading