• HOME
  • »
  • NEWS
  • »
  • kerala
  • »
  • DESPITE FINANCIAL CRISIS KERALA GOVERNMENT SANCTIONS RS 1 5 CRORE FOR LOKA KERALA SABHA

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്കായി ഒന്നരക്കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

ലോക കേരള സഭയ്ക്കായി ഇത്തവണ ഒരു കോടി രൂപ അനുവദിച്ചു. ഇതിന് പുറമെ ഓൾ കേരള കൾച്ചറൽ ഫെസ്റ്റിവൽ എന്ന പേരിൽ സാംസ്കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്.

loka kerala sabha

loka kerala sabha

  • Share this:
    തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കേരളം. ഓണത്തിന് ശമ്പള അഡ്വാൻസ് പോലും നൽകേണ്ടതിലെന്ന തീരുമാനത്തിലാണ് സർക്കാർ. ഇതിനിടെ ലോക കേരള സഭയ്ക്കായി ഇത്തവണ ഒരു കോടി രൂപ അനുവദിച്ചു. ഇതിന് പുറമെ ഓൾ കേരള കൾച്ചറൽ ഫെസ്റ്റിവൽ എന്ന പേരിൽ സാംസ്കാരിക ആഘോഷത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്.

    Also Read- പാലക്കാട് ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും പുറത്താക്കി വീടുപൂട്ടിപ്പോയ ഭര്‍ത്താവ് അറസ്റ്റില്‍

    ശമ്പളം കൊടുക്കാൻ പോലും കോടികൾ കടമെടുക്കുമ്പോൾ ലോക കേരള സഭയ്ക്കായി ഒന്നരക്കോടി രൂപ അനുവദിച്ചത് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുമെന്നുറപ്പാണ്. 2021- 22 വർഷ കാലയളവിൽ ഒരു കോടി രൂപ ചെലവിൽ ലോക കേരളസഭ സംഘടിപ്പിക്കാൻ സർക്കാർ ഭരണാനുമതി നൽകിയതിന്റെ ഉത്തരവാണ് പുറത്ത് വന്നത്. വെബ്‌സൈറ്റ് മാനേജ്മെന്റ്, പബ്ലിസിറ്റി, മുൻ ശുപാർശകൾ നടപ്പിലാക്കൽ, ഇവന്റ് മാനേജ്മെന്റ്, അംഗങ്ങൾക്കും ജീവനക്കാർക്കും താമസം, ഭക്ഷണം, ഗതാഗതം, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സർക്കാർ പണം അനുവദിച്ചത്. ലോക കേരളസഭയുമായി ബന്ധപ്പെട്ട കൾച്ചറൽ ഫെസ്റ്റിവലിനാണ് 50 ലക്ഷം രൂപ അനുവദിച്ചത്.

    Also Read- കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്നു; കൊല ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ

    കോവിഡ് കാലത്ത് വലിയ പ്രതിസന്ധികൾ നേരിട്ട പ്രവാസികൾക്ക് ഏതെങ്കിലും തരത്തിൽ സഹായകമാകാൻ ലോക കേരളസഭയ്ക്ക് കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ലോക കേരളസഭയുടെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രകൾ നടത്തിയതൊഴിച്ചാൽ പ്രവാസി സമൂഹത്തിന് ഒരു പ്രയോജനമൊന്നുമുണ്ടായിട്ടില്ല എന്നതാണ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാട്ടുന്നത്.

    Also Read- അജ്ഞാതന്റെ ഫേസ്ബുക്ക് സൗഹൃദവലയിൽ കുരുങ്ങി; 3 സ്ത്രീകൾക്ക് നഷ്ടമായത് 60 ലക്ഷം രൂപ

    കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കെ ഇത്രയും തുക ചെലവിട്ട് ലോക കേരള സഭ നടത്തുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തേക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീണ്ടുപോകുന്നതിനാല്‍ വ്യാപാരികളും ദിവസ വേതനക്കാർ അടക്കമുള്ളവരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പല മേഖലകളിലും കടുത്ത വെല്ലുവിളി നേരിടുകയാണ്. ഈ സമയം കോടികൾ ചെലവിട്ട് ലോക കേരള സഭ സംഘടിപ്പിക്കുന്ന സർക്കാർ നടപടിയെ യുഡിഎഫും ബിജെപിയും എങ്ങനെ നേരിടുമെന്നാണ് ഇനി അറിയേണ്ടത്.‌
    Published by:Rajesh V
    First published:
    )}