• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു

ശബരിമല മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനം അന്തരിച്ചു

ശബരിമല പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ദേവകി അന്തർജനം 2018 തുലാമാസ പൂജകള്‍ക്ക് മുന്നോടിയായി പമ്പയിൽ നടന്ന സമരത്തിൽ പങ്കെടുത്തിരുന്നു

  • Share this:
    തിരുവനന്തപുരം: ശബരിമലയിലെ മുന്‍ തന്ത്രി മുഖ്യന്‍ പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി ദേവി അന്തര്‍ജനം (89) അന്തരിച്ചു. സംസ്കാരം ചെങ്ങന്നൂർ താഴമൺ മഠത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന്.

    ശബരിമല പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ദേവകി അന്തർജനം 2018 തുലാമാസ പൂജകള്‍ക്ക് മുന്നോടിയായി പമ്പയിൽ നടന്ന സമരത്തിൽ പങ്കെടുത്തിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്തു താമസിച്ചു വരികയായിരുന്നു.

    കണ്ഠരര് മോഹനര് തന്ത്രി, മല്ലിക നമ്പൂതിരി (തിരുവനന്തപുരം) ദേവിക നമ്പൂതിരി (അങ്കമാലി) എന്നിവരാണ് മക്കള്‍. ആശാ മോഹൻ, പരേതനായ ഈശ്വരൻ നമ്പൂതിരി, രവി നമ്പൂതിരിപ്പാട് എന്നിവർ മരുമക്കളാണ്. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, രാഹുല്‍ ഈശ്വര്‍, സന്ദീപ് നമ്പൂതിരി, ശ്രീലക്ഷ്മി എന്നിവര്‍ കൊച്ചുമക്കളാണ്.
    Published by:Rajesh V
    First published: