ദേവനന്ദയുടേത് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണം; ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന്

ഇടതുകവിളില്‍ ചെറിയ പാടുണ്ട്. ഇത്  വെള്ളത്തില്‍ വീണപ്പോൾ പോറലേറ്റതാകാം. ഇതൊഴിച്ചാല്‍ ശരീരത്തില്‍ മറ്റ് പാടുകളില്ല.

News18 Malayalam | news18-malayalam
Updated: March 14, 2020, 9:00 AM IST
ദേവനന്ദയുടേത് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണം; ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന്
ദേവനന്ദ
  • Share this:
ആറ്റിലേക്ക് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണ് ദേവനന്ദയുടേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ ആറിലേക്ക് തെന്നിവീണതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പൊലീസ് പ്രത്യേക അന്വേഷണം തുടരും.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക്ക് മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പോലീസിന് റിപ്പോർട്ട് കൈമാറിയത്. ഇടതുകവിളില്‍ ചെറിയ പാടുണ്ട്. ഇത്  വെള്ളത്തില്‍ വീണപ്പോൾ പോറലേറ്റതാകാം. ഇതൊഴിച്ചാല്‍ ശരീരത്തില്‍ മറ്റ് പാടുകളില്ല. ബോധപൂര്‍വം ക്ഷതം ഏല്‍പ്പിച്ചതാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് അന്വേഷകസംഘത്തിന് കൈമാറിയത്.

ആന്തരികാവയങ്ങളുടെ പരിശോധനയിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദേവനന്ദയുടെ മരണദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈല്‍ ഫോണ്‍ കാളുകള്‍ എന്നിവ ശേഖരിച്ചുവരുന്നു.  സ്‌കൂളിലെ അധ്യാപകരുടെ മൊഴി വീണ്ടും എടുക്കും. ഫോറന്‍സിക് വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മൂന്നു പേജുകളുണ്ട്.

BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]COVID 19 LIVE Updates: രാജ്യത്ത് മരണം രണ്ടായി; ഡൽഹിയിൽ മരിച്ചത് 68കാരി [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]

അന്വേഷണ ചുമതലയുള്ള കണ്ണനല്ലുര്‍ സിഐ വിപിന്‍കുമാറിനാണ് റിപ്പോർട്ട് കൈമാറിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ ശാസ്ത്രീയപരിശോധനകള്‍ പുര്‍ത്തിയായി. മൃതദേഹം അഴുകിത്തുടങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ട്  ബണ്ടിന്റെ അപ്പുറത്ത് മുള്ളുവള്ളിയില്‍ കുടുങ്ങിയതെന്ന് ഫോറന്‍സിക് സംഘം നേരത്തെ വിലയിരുത്തിയിരുന്നു. ‌കുടവട്ടൂരിലെ വീട്ടിലും ഒരു വര്‍ഷം മുമ്പ്- ദേവനന്ദ പറയാതെപോയ വഴികളും ഫോറന്‍സിക്  സംഘം പരിശോധിച്ചിരുന്നു.

നെടുമ്പന ഇളവൂര്‍ കിഴക്കേക്കര ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളായ ആറുവയസുകാരി ദേവനന്ദയെ ഫെബ്രുവരി 27നാണ് വീട്ടില്‍നിന്ന് കാണാതായത്.  പിറ്റേദിവസം പള്ളിമണ്‍ ആറിന്റെ ഇളവൂര്‍ ഭാഗത്ത്  വള്ളികളില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
First published: March 14, 2020, 9:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading