• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എരുമേലിയില്‍ കര്‍ശന ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാൻ ദേവസ്വം വകുപ്പ്

news18india
Updated: September 23, 2018, 12:41 PM IST
എരുമേലിയില്‍ കര്‍ശന ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാൻ ദേവസ്വം വകുപ്പ്
news18india
Updated: September 23, 2018, 12:41 PM IST
മണ്ഡല മകരവിളക്ക് കാലത്ത് എരുമേലിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കര്‍ശനമായി നിരോധിക്കും. തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി എരുമേലിയില്‍ വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കക്കൂസ് മാലിന്യം വലിയ തോട്ടിലേക്കടക്കം പുറത്തേക്കൊഴുന്നത് തടയും, ഇവര്‍ക്കെതിരെ വേണ്ടിവന്നാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. നിലവില്‍ പേട്ടതുള്ളലിനായി ഉപയോഗിക്കുന്ന രാസസിന്ദൂരം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ പകരം സംവിധാനത്തെപ്പറ്റി ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എരുമേലിയില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എരുമേലിയില്‍ സ്ഥിരമായി സിസിടിവി സംവിധാനം വേണമെന്ന ആവശ്യം പോലീസ് യോഗത്തില്‍ ഉന്നയിച്ചു. തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ചെറുവള്ളി എസ്റ്റേറ്റ് വഴി വാഹനങ്ങള്‍ വഴിതിരിച്ച് വിടാനുള്ള സാധ്യത തേടണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തി. മാലിന്യം ഒഴുകുന്നതുമായി ബന്ധപ്പെട്ട് ശൗചാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്തതായും പഞ്ചായത്ത് യോഗത്തില്‍ അറിയിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പതിനൊന്ന് കോടി രൂപയ്ക്ക് ഭരണനുമതി ലഭിച്ചതായും, എയ്ഞ്ചല്‍വാലി പാലത്തിന്റെ അപ്രോച്ച് റോഡിന് 87 ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചതായും പിഡബ്യുഡി അധികൃതര്‍ പറഞ്ഞു.
Loading...

മഹാഭാരത പ്രഭാഷണ പരമ്പരയുമായി സിപിഐ എംഎൽഎ

സെയ്ഫ് സോണ്‍ പദ്ധതി പാലാ പൊന്‍കുന്നം റോഡിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനമെടുത്തതായി യോഗത്തില്‍ അറിയിച്ച മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മൊബൈല്‍ റിപ്പയറിംഗ് യൂണിറ്റ് കൂടി ഇത്തവണ ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. ഭക്ഷ്യവസ്തുക്കളടക്കം പരിശോധിക്കാ ന്‍മൊബൈല്‍ഫുഡ് ടെസ്റ്റിംഗ് ലാബ് എരുമേലിയില്‍ സജ്ജീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗവും അറിയിച്ചു.
First published: September 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍