• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദീപ നിശാന്തിന്റെ കവിതമോഷണം; മാനേജ്മെന്റ് പ്രിൻസിപ്പലിന്റെ അഭിപ്രായം തേടി

news18india
Updated: December 7, 2018, 12:40 PM IST
ദീപ നിശാന്തിന്റെ കവിതമോഷണം; മാനേജ്മെന്റ് പ്രിൻസിപ്പലിന്റെ അഭിപ്രായം തേടി
news18india
Updated: December 7, 2018, 12:40 PM IST
തിരുവനന്തപുരം: അധ്യാപിക ദീപ നിശാന്തിന്റെ കവിത മോഷണ വിവാദത്തിൽ കേരളവർമ കോളേജ് പ്രിൻസിപ്പലിന്റെ അഭിപ്രായം തേടി കൊച്ചിൻ ദേവസ്വം ബോർഡ്. കോളേജിന്റെ ഫൈൻ ആർട്സ് ഉപദേശക സ്ഥാനത്ത് നിന്ന് ദീപയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ മാനേജ്മെന്റിന് നേരത്തെ തന്നെ കത്ത് അയച്ചിരുന്നു. ഇതേ തുടർന്നാണ് പ്രിൻസിപ്പലിന്റെ അഭിപ്രായം തേടിയിരിക്കുന്നത്.

ഉപദേശക സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോളേജ് മാനേജ്മെന്റായ ദേവസ്വം ബോർഡാണ്. വിവാദമായ സംഭവത്തെ കുറിച്ച് ദീപ നിശാന്തിനോട് വിശദീകരണം ആവശ്യപ്പെടേണ്ടതും മാനേജ്മെന്റാണ്. ഈ രണ്ട് ആവശ്യങ്ങളിലും തീരുമാനം എടുക്കുന്നതിന് കോളേജ് പ്രിൻസിസിപ്പലിന്റെ ഭാഗത്ത് നിന്നുമുള്ള അഭിപ്രായമാണ് തേടിയിരിക്കുന്നത്.

പെൺകുട്ടിയെ പിതാവ് ആദ്യം പീഡിപ്പിച്ചത് 13ാം വയസിൽ; പിന്നീട് വേട്ടക്കാരൊരുക്കിയ കെണിയിൽ
Loading...

ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ രണ്ട് ദിവസത്തിനകം മറുപടി നൽകണമെന്നാണ് മാനേജ്മെന്റിന്റെ ആവശ്യം. യുവകവി കലേഷിന്റെ കവിത അധ്യാപിക ദീപ നിഷാന്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതും വിവാദമായതും കോളേജിന്റെ അന്തസിനെ ബാധിച്ചുവെന്നും അധ്യാപകരുടെ സംഘടന നൽകിയ കത്തിൽ പറയുന്നു.
First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍