പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പുന: പരിശോധന ഹർജികളുടെ വിധി വരാനിരിക്കെ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സംഘടനയും സുപ്രീം കോടതിയെ സമീപിക്കുന്നു. വിഷയത്തിൽ യഥാർഥ വസ്തുതകൾ കോടതിയെ ധരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ സുപ്രീം കോടതിയിൽ എത്തുന്നത്.
പുന: പരിശോധന ഹർജി പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡിനുണ്ടായ നിലപാട് മാറ്റമാണ് സുപ്രീംകോടതിയെ വീണ്ടും സമീപിക്കാൻ നിർബന്ധിതരാക്കിയതെന്ന് ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് പറഞ്ഞു.
കേരള ഹിന്ദു ആരാധന സ്ഥല നിയമത്തിലെ നാലാം വകുപ്പ് പ്രകാരം ആരാധനാ സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്താൻ ട്രസ്റ്റിക്കോ ചുമതലപ്പെട്ടവർക്കോ അധികാരമുണ്ടെന്നാണ് സംഘടനയുടെ വാദം. സ്ത്രീപ്രവേശനം നിയന്ത്രിക്കുന്നത് 1955ലും 56ലും ദേവസ്വം കമ്മീഷ്ണർ ഇറക്കിയ വിജ്ഞാപനത്തിലാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതിയെ റദ്ദാക്കിയ കേരള ഹിന്ദു പൊതു ആരാധന സ്ഥലചട്ടത്തിന്റെ മൂന്നാം(ബി) വകുപ്പിന് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധമില്ലെന്ന് അഭിഭാഷകരായ രഞ്ജിത് മാരാരും ലക്ഷ്മി കൈമളും വാദങ്ങളിൽ വ്യക്തമാക്കി. കോടതിയുടെ നിർദേശപ്രകാരം ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കായി എഴുതി നൽകിയ വാദത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.