• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യന്ത്രിയുടെ വിരട്ടലിൽ മലക്കംമറിഞ്ഞ് ദേവസ്വംബോർഡ്; കോടതിയിൽ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കില്ല

മുഖ്യന്ത്രിയുടെ വിരട്ടലിൽ മലക്കംമറിഞ്ഞ് ദേവസ്വംബോർഡ്; കോടതിയിൽ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കില്ല

ശബരിമല

ശബരിമല

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വീണ്ടും മലക്കംമറിഞ്ഞ് ദേവസ്വം ബോർഡ്. സുപ്രീം കോടതിയിൽ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കത്തിൽനിന്ന് ദേവസ്വം ബോർഡ് പിൻമാറി.

    പ്രത്യേക റിപ്പോർട്ടിനോ റിവ്യൂ ഹർജിയ്ക്കോ ഇപ്പോൾ പ്രസക്തിയില്ലെന്ന് ദേവസ്വം ബോർഡ് അംഗം കെ കെ ശങ്കർദാസ് പറഞ്ഞു. കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം ബോർഡിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിശ്വാസികൾക്കൊപ്പമാണെന്നും കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞിരുന്നു.

    മുഖ്യമന്ത്രിയുടെ വിമർശനത്തെതുടർന്നാണ് പ്രത്യേക റിപ്പോർട്ട് നൽകാനുള്ള നീക്കത്തിൽനിന്ന് ദേവസ്വം ബോർഡ് പിൻമാറിയതെന്നാണ് സൂചന. കൂടാതെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചാൽ കനത്ത വിമർശനം ഏറ്റുവാങ്ങാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ടായിരുന്നു.

    കണ്ണൂരിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന്‍റെ ബുക്കിങ് ഈയാഴ്ച മുതൽ

    ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തുടക്കംമുതൽക്കേ ബോർഡ് സ്വീകരിച്ചിരുന്ന നിലപാടുകളിൽ അവ്യക്തതയുണ്ടായിരുന്നു. ആദ്യം റിവ്യൂ ഹർജി നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞത്. എന്നാൽ ശബരിമലയിൽ സംഘർഷം രൂക്ഷമായതോടെ ഈ വിഷയത്തിൽ ഇടപെടാൻ ബോർഡ് യോഗം തീരുമാനിച്ചിരുന്നു. നിയമവിദഗ്ദ്ധരുമായി ചർച്ച ചെയ്ത് പ്രത്യേക റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുകയാണെന്നും വാർത്തയുണ്ടായിരുന്നു.

    നവംബർ 13ന് ശബരിമലയുമായി ബന്ധപ്പെട്ട റിവ്യൂഹർജികളും റിട്ടുകളും തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
    First published: