• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയില്‍ പകല്‍ നിയന്ത്രണമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ പകല്‍ നിയന്ത്രണമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ്

News18

News18

  • Share this:
    തിരുവനന്തപുരം: ശബരിമലയില്‍ പകല്‍ സമയത്ത് നിയന്ത്രണം ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. നെയ്യഭിഷേകത്തിന് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ബോര്‍ഡ് അംഗം ശങ്കര്‍ദാസും ഡിജിപിയുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

    നടതുറക്കുന്നതുമുതല്‍ ഉച്ചപൂജവരെ അഭിഷേകത്തിന് സൗകര്യമുണ്ടാകുമെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. തീര്‍ത്ഥാടകരില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. നെയ്യഭിഷേകം നടത്താതെ മടങ്ങേണ്ടിവരുന്നുവെന്ന പരാതിക്കു പരിഹാരമായാണ് അഭിഷേക സമയം കൂട്ടിയത്. പുലര്‍ച്ചെ 3.15 മുതല്‍ 12.15 വരെ നെയ്യഭിഷേകത്തിന് സൗകര്യം ഒരുക്കും. അഭിഷേകത്തിന് എത്തുന്നവര്‍ തലേന്നു രാത്രി 12 മണിക്ക് മുമ്പ് തന്നെ നിലയ്ക്കലില്‍ എത്തണം.

    കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും ശബരിമലയിൽ എത്തിക്കാൻ ബിജെപി

    പമ്പയില്‍ കൂടുതല്‍ ബയോ ടോയ്ലെറ്റുകള്‍ സ്ഥാപിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. നിലയ്ക്കലില്‍ പതിനായിരം പേര്‍ക്ക് കൂടി വിരിവയ്ക്കാന്‍ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്കും, പ്രായമായവര്‍ക്കും, കുട്ടികളുമായെത്തുന്നവര്‍ക്കും മുറികള്‍ ലഭിക്കും.

    അതേസയമം നടപ്പന്തലിനെ സംഘര്‍ഷ കേന്ദ്രമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപിയും യോഗത്തില്‍ വ്യക്തമാക്കി. ദേവസ്വം പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കുമെന്നും ഡിജപി പറഞ്ഞു.

    First published: