നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • BJP ശബരിമലയിൽ രാഷ്ട്രീയം കളിച്ചു; ഇപ്പോൾ ആനയുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കാൻ പറ്റുമോയെന്ന് നോക്കുകയാണെന്ന് ദേവസ്വംമന്ത്രി

    BJP ശബരിമലയിൽ രാഷ്ട്രീയം കളിച്ചു; ഇപ്പോൾ ആനയുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കാൻ പറ്റുമോയെന്ന് നോക്കുകയാണെന്ന് ദേവസ്വംമന്ത്രി

    ബി.ജെ.പിക്കാർ ഇതെല്ലാം പ്രതിഷേധം ആക്കുന്നവരാണ്. അവരുടെ പ്രതിഷേധത്തിലൊന്നും കാര്യമില്ലെന്നും ജനങ്ങൾക്ക് എല്ലാം കൃത്യമായിട്ട് അറിയാമെന്നും മന്ത്രി പറഞ്ഞു.

    കടകംപള്ളി സുരേന്ദ്രൻ

    കടകംപള്ളി സുരേന്ദ്രൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് സംബന്ധിച്ച വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയം കളിക്കാൻ പറ്റുമോയെന്ന് നോക്കുകയാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിഷയത്തിൽ ബി.ജെ.പിയുടെ പ്രതിഷേധത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് ദേവസ്വംമന്ത്രി ഇങ്ങനെ പറഞ്ഞത്.

      ബി.ജെ.പിയുടെ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതിഷേധത്തിന് വകയില്ലാതെ ഇരിക്കുകയാണല്ലോ ബി.ജെ.പിയെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. ബി.ജെ.പിക്കാർ ഇതെല്ലാം പ്രതിഷേധം ആക്കുന്നവരാണ്. അവരുടെ പ്രതിഷേധത്തിലൊന്നും കാര്യമില്ലെന്നും ജനങ്ങൾക്ക് എല്ലാം കൃത്യമായിട്ട് അറിയാമെന്നും മന്ത്രി പറഞ്ഞു.

      Thrissur Pooram: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുവാനായി പരിശ്രമിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

      അവർ രാഷ്ട്രീയം കളിക്കുകയാണ്. ശബരിമലയിൽ ബി.ജെ.പി രാഷ്ട്രീയം കളിച്ചു, ഇപ്പോൾ ആനയുടെ കാര്യത്തിലും രാഷ്ട്രീയം കളിക്കാൻ പറ്റുമോയെന്ന് നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

      എല്ലാ വിഷയങ്ങളിലും ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന കാര്യം ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിലൊന്നും യാതൊരു വിധത്തിലുള്ള ആശങ്കയുമില്ലെന്നും കാള പെറ്റു എന്ന് കേട്ടയുടൻ കയറെടുത്തവരാണ് അവരെന്നും മന്ത്രി പറഞ്ഞു.

      First published:
      )}