• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രി 'വിരട്ടി'യതോടെ നിലപാട് മാറ്റി പത്മകുമാർ, പുനഃപരിശോധനാ ഹർജി നൽകില്ല

മുഖ്യമന്ത്രി 'വിരട്ടി'യതോടെ നിലപാട് മാറ്റി പത്മകുമാർ, പുനഃപരിശോധനാ ഹർജി നൽകില്ല

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുന:പരിശോധനാ ഹര്‍ജി നല്‍കില്ല. ബുധനാഴ്ച്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിനു ശേഷം പ്രസിഡന്റ് എ. പത്മകുമാർ ആണ് ഇക്കാര്യമറിയിച്ചത്.

    പുഃനപരിശോധനാ ഹര്‍ജിയില്ല; ദേവസ്വം പ്രസിഡന്റിനെ തിരുത്തി മുഖ്യമന്ത്രി

    സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. വിധി പ്രഖ്യാപിക്കും മുമ്പേ കേസിന്റെ എല്ലാ വശങ്ങളും കോടതി പരിശോധിച്ചതാണെന്നും അതിനാൽ പുനഃപരിശോധനാ ഹർജി നൽകേണ്ടതില്ലെന്നുമാണ് ബോർഡിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

    പ്രതിഷേധത്തിൽ പന്തളം സ്തംഭിച്ചു; അണിചേർന്നത് ആയിരക്കണക്കിന് ഭക്തർ

    ശബരിമലയില്‍ ദര്‍ശനത്തിനായെത്തുന്ന വിശ്വാസികളായ സ്ത്രീകള്‍ അവിടുത്തെ ആചാരങ്ങളും സാഹചര്യങ്ങളും അറിയുന്നവര്‍ തന്നെയാണ്. അതല്ലെങ്കില്‍, അവിടെ വരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാമെന്നും ബോധ്യമുള്ളവരാണ്. എന്നിരുന്നാലും, നിലവിലുള്ള സാഹചര്യത്തെ മുന്‍നിര്‍ത്തി മണ്ഡലകാലം നന്നായി നടത്തുന്നതിനെ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

    ശബരിമല വിധി: ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

    നിലയ്ക്കലില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. തിരക്കൊഴിവാക്കാന്‍ സന്നിധാനത്ത് ഭക്തര്‍ തങ്ങുന്നത് നിരുത്സാഹപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. എത്രയും പെട്ടെന്ന് സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള നലപടികള്‍ സ്വീകരിക്കുമെന്നും പത്മകുമാർ പറഞ്ഞു.

    സുപ്രീംകോടതി വിധിയില്‍ റിവ്യു ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിലപാടു മാറ്റി വിധി നടപ്പിലാക്കുമെന്ന് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ‌‌‌

    സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍ പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. ദേവസ്വം പ്രസിഡന്റ് ചിലപ്പോഴൊക്കെ ചില കാര്യങ്ങള്‍ പറയാറുണ്ട്. അത് അദ്ദേഹത്തിനു മാത്രം ബാധകമായ കാര്യങ്ങളാണ്.

    തന്റെ വീട്ടില്‍നിന്നു സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നു ദേവസ്വം പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയശേഷം ഇങ്ങനെ മാധ്യമങ്ങളോടു പറഞ്ഞാല്‍ അത് തന്റെ അഭിപ്രായമായി മാധ്യമങ്ങള്‍ വ്യാഖ്യാനിക്കും. അതാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


    First published: