തിരുവനന്തപുരം: വരുമാനത്തിലെ കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചുവെന്നും ശമ്പള വിതരണം പോലും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുളളതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു.
ലോക് ഡൗൺ നീട്ടുന്നത് മുന്നിൽ കണ്ട് ഓൺലൈൻ വഴിപാടുകൾ ആരംഭിക്കാനാണ് തീരുമാനം. ദൈനംദിന പൂജകൾ മാത്രമാണ് ക്ഷേത്രങ്ങളിൽ ഇപ്പോൾ നടക്കുന്നത്. ലോക് ഡൗണിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ വഴിപാട് വരുമാനവും കാണിക്ക വരുമാനവും നിലച്ചു. ശബരിമല ക്ഷേത്രത്തിൽ മാത്രം സാധാരണ വിഷു കാലത്ത് ലഭിക്കാറുളളത് 30 കോടിയാണ്. എന്നാൽ ലോക് ഡൗൺ നീട്ടിയാൽ ജീവനക്കാർക്കുളള ശമ്പള വിതരണം അടക്കം പ്രതിസന്ധിയിലാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്പ്രസിഡന്റ് ന്യൂസ് 18 നോട് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സർക്കാരിനോട് സഹായം അഭ്യർഥിക്കാനില്ല. ശബരിമലയിൽ അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കി. മേട -വിഷു പൂജകൾക്കായി ശബരിമല നട തുറക്കുന്ന പതിനാലാം തീയതി മുതൽ പതിനെട്ടാം തീയതി വരെ 8 വഴിപാടുകൾ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് www.onlinetdb.com എന്ന പോർട്ടലിലൂടെ വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
You may also like:COVID 19| 'ഹനുമാൻ സഞ്ജീവനി കൊണ്ടുവന്നതുപോലെ'; മരുന്നിന് ഇന്ത്യൻ പ്രധാനമന്ത്രിയോട് സഹായം തേടി ബ്രസീലിയൻ പ്രസിഡന്റ്‍ [NEWS]COVID 19| സ്പെയിനിൽ കാർ പാർക്കിംഗ് ഏരിയകൾ ശവപ്പെട്ടികളാൽ നിറഞ്ഞു; ഹൃദയഭേദകം ഈ കാഴ്ച [PHOTO]അനിൽ അക്കരയുടെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തല; അജ്ഞാതരൂപം കണ്ടതായി അയല്‍വാസികള്‍ [NEWS]നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തര അർച്ചന, സഹസ്രനാമ അർച്ചന, സ്വയംവരാർച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ 8 വഴിപാട് ഇനങ്ങൾ ഭക്തർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാം. പോർട്ടൽ വഴി നിലവിൽ ബുക്കിംഗ് ആരംഭിച്ചു. ഭക്തർക്ക് ഓൺലൈനായി കാണിക്ക ഇ- കാണിക്ക അർപ്പിക്കുന്നതിനും, അന്നദാന സംഭാവന നൽകുന്നതിനുമുള്ള സൗകര്യം കൂടി ഉടൻതന്നെ പ്രസ്തുത പോർട്ടലിൽ ഉൾക്കൊള്ളിക്കും. അന്നദാന സംഭാവനകൾക്ക് ആദായ നികുതി ഇളവ് ലഭിക്കും. ഇൻറർനെറ്റ് ബാങ്കിംഗ് വഴി ഭക്തർക്ക് നേരിട്ടും കാണിക്ക, അന്നദാനം സംഭാവനകൾ നൽകാവുന്നതാണ്.
കാണിക്ക, അന്നദാനം എന്നിവ ഭക്തർക്ക് ധനലക്ഷ്മി ബാങ്കിൻറെ അക്കൗണ്ടുകൾ വഴിയും സംഭാവന ചെയ്യാം. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ ഓൺ ലൈൻ സംവിധാനത്തിലാക്കുന്നതിൻറെ ആദ്യപടിയായാണ് ഇത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പലരും സന്നദ്ധത അറിയിച്ചു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് ഒരു കോടി രൂപ നൽകിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.