നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ മാറ്റണം; ഹൈക്കോടതിയിൽ ഹർജി

  ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ മാറ്റണം; ഹൈക്കോടതിയിൽ ഹർജി

  • Last Updated :
  • Share this:
   കൊച്ചി: ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം  കെ.പി.ശങ്കരദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആചാരം പാലിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ആചാരലംഘനം നടത്തിയ ശങ്കരദാസിനെ ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
   ബോർഡ് അംഗമായി ചുമതല ഏൽക്കുമ്പോൾ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണ് ശങ്കര ദാസ് നടത്തിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ചേർത്തല സ്വദേശിയാണ് ഹർജി സമർപ്പിച്ചത്.

   ദേവസ്വംബോർഡ് അംഗം ശങ്കരദാസിനെതിരെ പന്തളം രാജകുടുംബം

   ഹിന്ദു റിലിജസ് ആക്ട് 31 ആം വകുപ്പിന്റയും ലംഘനമാണിതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സത്യപ്രതിജ്ഞ ലംഘനം നടത്തിയ ശങ്കരദാസിനെ സ്ഥാനത്തു നിന്നും ഹൈക്കോടതി പുറത്താക്കണം എന്നും ഹർജിക്കാരൻ വാദിക്കുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും സമാന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

   അതേസമയം, ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് കെ.പി.ശങ്കരദാസ് പ്രതികരിച്ചു. ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയത്. ചടങ്ങിന് പോകുമ്പോള്‍ ഇരുമുടിക്കെട്ട് വേണ്ട. ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണ്. ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. ഒപ്പമുണ്ടായിരുന്ന മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ മറിച്ചൊന്നും പറഞ്ഞില്ലെന്നും കെ.പി ശങ്കരദാസ് പറഞ്ഞു.

   ആചാരലംഘനം സമ്മതിച്ച് വത്സന്‍ തില്ലങ്കേരി

   വത്സന്‍ തില്ലങ്കരി ആചാര ലംഘനം തന്നെയാണ് നടത്തിയതെന്നും ശങ്കരദാസ് പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സന്നിധാനത്ത് വരാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും ശങ്കരദാസ് അറിയിച്ചു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയെന്ന വിവാദത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.പി ശങ്കരദാസ്. ദേവസ്വം ബോർഡിലെ സി.പി.ഐ പ്രതിനിധിയാണ് അദ്ദേഹം.

   First published:
   )}