തിരുവനന്തപുരം: പന്തളത്ത് സ്വകാര്യ വ്യക്തി തയാറാക്കി വില്‍ക്കുന്ന അപ്പം, അരവണ എന്നിവ വാങ്ങി ഭക്തര്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ഇവിടെ വില്‍ക്കുന്ന അപ്പവും അരവണയും അയ്യപ്പന്റെ പ്രസാദമാണെന്നു തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും അത് നിയമവിരുദ്ധവും ആചാരലംഘനമാണെന്നും ദേവസ്വം കമ്മീഷണര്‍ എന്‍. വാസു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അപ്പം ഒരു പായ്ക്കറ്റ് 35 രൂപയും അരവണ ഒരു ടിന് 80 രൂപയുമാണ് വില. ഇത് ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.