• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കില്ലെന്ന് എ പത്മകുമാര്‍

ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കില്ലെന്ന് എ പത്മകുമാര്‍

  • Last Updated :
  • Share this:
    തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനായി കൂടുതല്‍ സൗകര്യം ഒരുക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

    സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന നിലപാടായിരുന്നു ആദ്യഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്.

    പതിനെട്ടാംപടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.സ്ത്രീകല്‍ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല. നിലവിലെ സ്ഥിതിഗതികള്‍ ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമേ തുടര്‍ നടപടിയുണ്ടാകൂ. വിധി നടപ്പാക്കുന്നതില്‍ ബോര്‍ഡിന് പ്രത്യേക താല്‍പര്യമോ താല്പര്യമില്ലായ്മയോ ഇല്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.

    'ശബരിമല യുദ്ധക്കളമാകുമോ എന്ന് ഭയം'; റിവ്യൂ ഹർജി നൽകാൻ പി.സി ജോർജും

    പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന സമയത്തുള്ള ക്രമീകരണങ്ങള്‍ മാത്രമേ ഇത്തവണയും ശബരിമലയിലുള്ളൂ. കോടതിയുടെ നിര്‍ദേശത്തിനനുസരിച്ച് പരസ്പരം ആലോചിച്ചേ മുന്നോട്ടുപോകൂ. ആരോടും ബോര്‍ഡിന് വാശിയില്ല.

    ശബരിമലയില്‍ ആരുമായും ചര്‍ച്ചയ്ക്ക് ബോര്‍ഡ് തയ്യാറാണ്. ശബരിമലയെ സംബന്ധിച്ച് തന്ത്രി സമൂഹം പിതൃസ്ഥാനീയരാണ്. ശബരിമലയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പരിഹാരം കണ്ടെത്താന്‍ അവരും ബാധ്യസ്ഥാരാണെന്ന് പത്മകുമാര്‍ പറഞ്ഞു.

    First published: