• HOME
  • »
  • NEWS
  • »
  • kerala
  • »
  • സാവകാശം തേടിയുള്ള ഹര്‍ജി ചര്‍ച്ചയ്ക്കു ശേഷം: പത്മകുമാര്‍

സാവകാശം തേടിയുള്ള ഹര്‍ജി ചര്‍ച്ചയ്ക്കു ശേഷം: പത്മകുമാര്‍

  • Last Updated :
  • Share this:
    പമ്പ: സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടിയുള്ള ഹര്‍ജി ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.

    കോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് ദേവസ്വത്തിന് പിന്നാക്കം പോകാനാകില്ല. എന്നാല്‍ ബോര്‍ഡിന് ചില കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനുണ്ട്. ഇതിനായി നിയമപരമായി ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണം. അതിനുള്ള ശ്രമത്തിലാണെന്നും പത്മകുമാര്‍ പമ്പയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

    ശബരിമലയില്‍ ടാറ്റ കമ്പനി സൗജന്യമായി നിര്‍മാണ പ്രവൃത്തികള്‍ നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ അറിയിച്ചു.

    First published: